ലക്നൗ: രാജ്യത്തെ 2022-ഓടെ ഓരോ കുടുംബത്തിനും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും പാര്‍പ്പിടം ഉറപ്പ് വരുത്തുകയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ ലക്ഷ്യം. 2024 ഓടെ രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധജലവും ഉറപ്പ് വരുത്തും. ബിജെപി പ്രവര്‍ത്തകരുടെ ആശംസാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പൗരന്മാരുടെയും ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയത്. ഈ 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തകര്‍പ്പന്‍ വിജയത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ലോകം മുഴുവന്‍ ഇന്ത്യയ്ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുമ്പോള്‍, അയല്‍ രാജ്യമായ പാകിസ്ഥാന് മാത്രം ഭീകരതയ്ക്കൊപ്പം നീങ്ങുകയാണ്. വരാനിരിക്കുന്ന പ്രതിരോധ ഇടനാഴി നിരവധി വ്യവസായങ്ങള്‍ ആരംഭിക്കാനും, രാജ്യത്ത് ഏറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post