ഡല്‍ഹി: മഹാരാഷ്ട്രയില്‍ ബിജെപി സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം തികക്കാന്‍ 9 എംഎല്‍എമാരുടെ കുറവ് മാത്രമാണ് ഉള്ളതെന്ന് പരോക്ഷമായ സമ്മതിക്കുന്ന വാദവുമായി എന്‍സിപി സുപ്രിം കോടതിയില്‍. അജിത് പവാറിനെ എന്‍സിപി നിയമസഭ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കുന്ന കത്തില്‍ 41 എംഎല്‍എമാര്‍ ഒപ്പിട്ടുവെന്നാണ് എന്‍സിപി ഇന്ന് വ്യക്തമാക്കിയത്. അതായത് 13 എംഎല്‍എമാര്‍ ഈ കത്തില്‍ ഒപ്പു വച്ചിട്ടില്ല. ഇവര്‍ അജിത് പവാറിനൊപ്പമാണെന്നാണ് ഇത് നല്കുന്ന സൂചന. 54 എംഎല്‍എമാരാണ് എന്‍സിപിയ്ക്ക് ഉള്ളത്.
ബിജെപി നല്കിയ പട്ടികയില്‍ സ്വതന്ത്രരടക്കം 123 പേരുടെ പിന്തുണ അവര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 123 ഉ എന്‍സിപിയില്‍ നിന്നുള്ള 13 പേരും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷം തികക്കാന്‍ ഒന്‍പത് പേരുടെ കുറവുണ്ടാകും. അത് ഇനിയുള്ള ദിവസങ്ങളില്‍ ബിജെപിയ്ക്ക് നേടിയെടുക്കാനാവും എന്നാണ് ശിവസനേ എന്‍സിപി കോണ്‍ഗ്രസ് സഖ്യം കരുതുന്നത്.
എന്നാല്‍ കൃത്യമായ വിജയസാധ്യത ഇല്ലാതെ ബിജെപി ഇത്തരമൊരു കത്ത് നല്‍കില്ല എന്ന ആശങ്ക അവര്‍ക്കുണ്ട്. ശിവസേനയില്‍ നിന്ന് 15ല്‍ കൂടുതല്‍ എംഎല്‍എമാര്‍ ഫഡ്നാവിസിനെ പിന്തുണക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം തുടക്കം മുതലെ ഉയര്‍ന്നിരുന്നു. 170 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപി നേതാക്കള്‍ ഇപ്പോഴും പറയുന്നത്. അതു കൊണ്ടു തന്നെ എത്രയും പെട്ടെന്ന് നിയമസഭ സമ്മേളനം ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യമാണ് ശിവസേന സഖ്യം മുന്നോട്ട് വെക്കുന്നത്.
Discussion about this post