വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സച്ചിന്റെ മകന് അര്ജുന് ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അര്ജുന് സഞ്ജുവിന് പിന്തുണയുമായെത്തിയത്.
ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദിനെ പേരെടുത്ത് പറഞ്ഞാണ് അര്‍ജുനിന്റെ വിമര്‍ശനം. റിഷഭ് പന്തിനെ വീണ്ടും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചതിനേയും അര്ജുന് ചോദ്യം ചെയ്യുന്നു.
‘ഒരാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെയാണ് ആക്രമിക്കുന്നത്. സഞ്ജു സാംസണിനോട് ചെയ്തത് പോലെ. എംഎസ്കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കറിയില്ല. മറ്റൊരാളില്‍ വിശ്വസിക്കുക എന്നത് ആരുടെയെങ്കിലും കഴിവുകള്‍ അവഗണിക്കുന്നതിനുള്ള അവകാശമല്ല. സാംസണ് ടീമില്‍ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്.
https://twitter.com/jr_tendulkar/status/1197729259898302464
അതെസമയം ഈ അക്കൗണ്ട് അര്‍ജുന്റെ ഔദ്യോഗിക അക്കൗണ്ടണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതായാലും നിരവധി ആരാധകരാണ് ഈ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.
Discussion about this post