ലാഹോര്‍: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. താഹിര്‍ മഖ്സൗദ് എന്നയാളാണ് ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മുന്‍ പ്രസിഡന്റ് നവാസ് ഷെരീഫിനെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ഇമ്രാന് ഖാന് നടത്തിയ പരാമര്‍ശം സുപ്രീംകോടതിയെ അപമാനിച്ചെന്നാണ് പരാതിക്കാരന് പറയുന്നത്. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകുന്നതിന് 700 കോടി ജാമ്യം നല്‍കണമെന്ന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ ലാഹോര്‍ കോടതിയുടെ നടപടിയെ ഇമ്രാന് ഖാന് വിമര്‍ശിച്ചിരുന്നു.
Discussion about this post