ജിതിന് ദാസ്–In Facebook
നിങ്ങള്‍ Media One ചാനലിന്റെ സ്വത്വബോധ ഉല്പാദന രീതിയെയും ആ ചാനല്‍ ഇവിടെ വിതക്കുന്ന വിഷത്തെയും ശ്രദ്ധിച്ചിട്ടുണ്ടോ ?
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ കേരളത്തില്‍ അടുത്തകാലത്തായി നടന്ന വികസനപദ്ധതികള്ക്കെതിരായ സമരങ്ങളിലെ SDPI, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ തീവ്രവാദികളുടെ സാന്നിധ്യം?
നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ഈ പ്രതിലോമവര്ഗീയതീവ്രവാദ വിധ്വംസകശക്തികള്‍ക്ക് ‘മീഡിയ വണ്‍’ നല്കുന്ന അളവില്ലാത്ത പിന്തുണയും അവരുടെ അജണ്ടകളെ പരിപോഷിപ്പിക്കുന്ന ചര്‍ച്ചകളും..?
മുഖ്യധാരാ രാഷ്ട്രീയത്തിനപ്പുറത്ത് കൃത്യമായ മതവര്‍ഗീയ അജണ്ടകളുള്ള ഈ ക്രിമിനലുകളെ വെള്ളപൂശി നിങ്ങളുടെ സ്വീകരണമുറിയില്‍ എത്തിക്കുന്നത് നിഷ്കളങ്കമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്രനാളത്തെ ‘നിഷ്പക്ഷ’ രീതികൊണ്ട് ‘മീഡിയ വണ്ണിന്’ കഴിഞ്ഞു എന്നതാണ് വസ്തുത.
കൃത്യമായ മതമൗലിക തീവ്രവാദ അജണ്ടകളുള്ള മൗദൂദി ചാനലാണ് ‘മീഡിയ വണ്ണും’ അവരുടെ അച്ചടി പതിപ്പായ മാധ്യമം പത്രവും.. ഹാദിയ വിഷയത്തിലുള്ള അവരുടെ വാര്‍ത്തകളും അതിനുപിറകെയുള്ള ഫോളോ അപ്പ് വാര്‍ത്തകളും മാത്രം നോക്കിയാല്‍ അതൊക്കെ പിടികിട്ടും..
ഏത് വികസന പ്രവര്‍ത്തിയെയും തുരങ്കം വെക്കുക എന്നത് മാത്രമാണ് SDPIവെല്‍ഫയര്‍ അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. അതിനുപിന്നിലൊക്കെയുള്ളത് കൃത്യമായ ദേശവിരുദ്ധ അജണ്ടകള്‍ തന്നെയാണ്. പ്രാദേശികമായി ഉണ്ടാകുന്ന ഏത് സമരണങ്ങളിലും നുഴഞ്ഞുകയറി കലാപമുണ്ടാക്കിയെടുക്കുക എന്നതാണ് രീതി. വൈപ്പിനിലും മലപ്പുറത്തും ഗെയില്‍ വിരുദ്ധ സമരത്തിലും ഒക്കെ കണ്ടതും അതാണ്.. അവിടെയൊക്കെ ഈ തീവ്രവാദികളുടെ നാക്കായി ആവേശപൂര്‍വ്വം നിലകൊണ്ടത് ‘മീഡിയ വണ്ണാ’യിരുന്നു. മൗദൂദി ചാനലിന്റെ അജണ്ടയും ഈ തീവ്രവാദികളുടെ അജണ്ടയും ഒന്നാണ്. കാരണം രണ്ടും തീരുമാനിക്കുന്നത് ഒരേ കൂട്ടമാണ്. അതിനിടയില്‍ നിഷ്പക്ഷ പുരോഗമന മതനിരപേക്ഷ മുഖം ഉണ്ടാക്കിയെടുക്കാനുള്ള ചെപ്പടി വിദ്യകള്‍ ആ ചാനല്‍ നല്ലവണ്ണം നടത്തുന്നുണ്ട്. അതിലവര്‍ കുറെയൊക്കെ വിജയിച്ചിട്ടുമുണ്ട്.. ‘ജനം ടിവി’യെക്കാള്‍ മതനിരപേക്ഷ കേരളം ഭയപ്പെടേണ്ടത് മീഡിയ വണ്‍ എന്ന ജമാ അത്തെ ഇസ്ലാമിയുടെ ചാനലിനെയാണ്. കാരണം ‘ജനം ടിവി’യെക്കുറിച്ച് ആളുകള്‍ക്ക് കൃത്യമായ ധാരണയുണ്ട്.. വര്‍ഗീയതയുടെ വിസര്‍ജ്ജനമാണ് ‘ജനം’ നടത്തുന്നത് എന്ന ധാരണ കേരളത്തിലെ ബഹുഭൂരിപക്ഷത്തിനുമുണ്ടെങ്കില് ‘മീഡിയ വണ്‍’ പ്രകടിപ്പിക്കുന്ന മതമൗലികവാദങ്ങളോടുള്ള അപകടകരമായ താദാത്മ്യം തിരിച്ചറിയപ്പെടാതെ പോകുന്നു. ഫലമോ വലിയൊരു കൂട്ടര് ആ പ്രൊപ്പഗാണ്ട വിശ്വസിക്കുന്നു..
വാല്‍ക്കഷ്ണം: ഇന്നലത്തെ ഹര്‍ത്താല്‍ ‘മീഡിയ വണ്‍’ ആഘോഷിച്ചത് നോക്കിയാല്‍ മതി ഇന്നലത്തെ പിതൃത്വമില്ലാത്ത കുഞ്ഞായ ഹര്‍ത്താലിന്റെ പിതാവാരാണെന്ന് മനസ്സിലാകാന്‍.. തക്ബീറും വിളിച്ച് പോലീസിനെ ആക്രമിക്കുന്നവനോടൊക്കെ എന്തിനാണ് മീഡിയ വണ്ണിന് ഇത്ര മമത എന്നും അപ്പോള്‍ മനസ്സിലാകും.. അന്തര്‍ധാരകള്‍ സജീവമാണ്… ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കട്ടെ ..ജനം ടിവിയെക്കാള്‍ മതനിരപേക്ഷ കേരളം ഭയപ്പെടേണ്ടത് ‘മീഡിയ വണ്‍’ എന്ന ജമാ അത്തെ ഇസ്ലാമിയുടെ ചാനലിനെയാണ്..
ഇതിനോട് ചിലതുകൂടി കൂട്ടിച്ചേര്‍ക്കുന്നു..
മൗദൂദികള്‍ ഇപ്പോഴും എപ്പോഴും വേഷപ്രച്ഛന്നരാണ് … വലിയവായില്‍ എല്ലായിപ്പോഴും സമത്വവും മതേതരത്വവും പുരോഗമനവും ഭരണകൂടങ്ങള്‍ക്കെതിരായ നിലപാടുകളും പറഞ്ഞുകൊണ്ടേയിരിക്കും… ജനകീയത ഉണ്ടാക്കിയെടുക്കാനുള്ള അടവാണത് .. അതിനവര്‍ കൃത്യമായ പദ്ധതികളും തയ്യാറാക്കും .. മീഡിയ വണ്‍ നടത്തിപ്പിലും അത് കാണാം … ഇടതുപക്ഷമതനിരപേക്ഷസമത്വ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ശ്രദ്ധേയരായവരെയൊക്കെ വന്‍വില നല്കി അവര്‍ ചാനലില്‍ എത്തിക്കും.. ഹര്ഷന്, അഭിലാഷ്, നിഷാദ് , ഗോപി കൃഷ്ണന് ഒക്കെ അതില്‍പ്പെടുന്നതാണ്.. അവരുടെ മൂല്യം ഉപയോഗിച്ച് സ്വന്തം മൗദൂദി അജണ്ടയെ അവര്‍ വെളുപ്പിച്ചെടുക്കുകയും ചെയ്യും.. നിങ്ങള്‍ ഇന്നോളമുള്ള മീഡിയ വണ്‍ ചാനലിന്റെ ചരിത്രത്തില്‍ എന്നെങ്കിലും SDPI , പോപ്പുലര്‍ ഫ്രണ്ട്, welfare പാര്‍ട്ടി തുടങ്ങിയ മതമൗലികവാദ ആശയം പേറുന്ന തീവ്രവാദ സംഘങ്ങളെ വിമര്‍ശിക്കുന്നതോ അവരുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതോ കണ്ടിട്ടുണ്ടോ ? കാണില്ല .. ഈ മൗദൂദി ചാനല്‍ സ്പോണ്സര് ചെയ്യുന്നത് അവരാണ്.. ഇതിനെ സാമ്പത്തികമായി നിലനിര്‍ത്തുന്നതും അവരാണ് .. തീവ്രമതമൗലികവാദികളായ മൗദൂദികള്‍ക്ക് പൊതുജനമധ്യത്തില്‍ ഞെളിയാനും സ്വയം വെളുപ്പിച്ചെടുക്കാനുമുള്ള ടൂളാണ് മീഡിയ വണ്‍.. രണ്ടുദിവസം മുന്‍പ് മോഹനന് മാസ്റ്റര്‍ മൗദൂദികളെപ്പറ്റി പറഞ്ഞപ്പോള്‍ വെളുപ്പിക്കാന്‍ മീഡിയ വണ്‍ മാനേജ്മന്റ് ഏല്‍പ്പിച്ചത് അഭിലാഷിനെയാണ് … അഭിലാഷൊക്കെ പിന്നിലെ ചരടുകളാല്‍ നിയന്ത്രിക്കപ്പെടുന്ന പാവയാണ് എന്നതില്‍ സഹതാപം തോന്നുന്നുണ്ട് .. ഈ മൗലികവാദികളെ വെളുപ്പിക്കാനുള്ള ദൗത്യം ജോലിയുടെ ഭാഗമായി അഭിലാഷിന് ഏറ്റെടുക്കേണ്ടിവരുന്നല്ലോ എന്നതില്‍ ദുഖമുണ്ട് .. അഭിലാഷിനെപ്പോലെ മതനിരപേക്ഷ നിലപാടുള്ളൊരു മാധ്യമപ്രവര്ത്തകന് നാക്ക് ഇങ്ങനെ വാടകക്ക് കൊടുക്കേണ്ടി വരുന്നല്ലോ എന്നത് ആ തൊഴില്‍മേഖലയുടെ ദുരവസ്ഥയുമായിരിക്കാം ..പിന്നെ അരുന്ധതിയുടെ ബുക്ക് വാങ്ങാന്‍ എന്ത് നാറിയപണിയും കാണിക്കും എന്ന് പറയുന്ന മാധ്യമത്തൊഴിലാളികളാല് സമ്പന്നമായ ഇടമാണല്ലോ മലയാളമാധ്യമയിടം എന്നാലോചിക്കുമ്പോള്‍ ആ ദുഖമൊക്കെ മാറിക്കിട്ടും..
https://www.facebook.com/jathin.das.14/posts/10156851415973263?__xts__[0]=68.ARCGpU6JFVxFh01c69g1PFWZBRVnZhcaoD0gtThVn_C5KiQSh4MqWbDIz_4mWMbQzm1ALtrmzwD-Xb_KhCzW6hJyTv8GtpevHTqjaRjwNjuDAPMNLvd_o-VtP0mk1xQwdazltWw5Du7kjwrBGlnhnGgw7ZvBafO4832GEPLrFsQJLRPYZ_WAWQZI9jnWp1yIAfL4U35Owsn2wg&__tn__=-R
Discussion about this post