മധ്യപ്രദേശില്‍ ചില കോണ്‍ഗ്രസ് എംഎല്എഎമാരെ കാണാനില്ലെന്ന് അഭ്യൂഹം. എഐസിസി ജനറല്‍ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യയുമായി ബന്ധമുള്ള എംഎല്‍എമാരെ കാണാനില്ലെന്ന പ്രചരണമാണ് വ്യപകമായി നടക്കുന്നത്. സിന്ധ്യയുമായി ബന്ധമുള്ള 20 എംഎല്‍എമാരെ കാണാനില്ലെന്നും, പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇതിന് പിന്നിലെന്നും കാണിച്ച് ഒരു ദേശീയ ദിനപത്രത്തിന്റെ ലഖ്നൗവില്‍ നിന്നുള്ള റസിഡണ്ട് എഡിറ്റര്‍ ട്വീറ്റ് ചെയ്തതോടെയാണ് പ്രചരണം ശക്തമായത്. രണ്ട് ദിവസമായി എംഎല്‍എമാര്‍ ഒളിവിലെന്നായിരുന്നു ട്വീറ്റ്.
അതേസമയം ട്വീറ്റ് ഒരു മണിക്കൂറിന് ശേഷം മാധ്യമപ്രവര്ത്തകന് നിഷേധിച്ചെങ്കിലും പ്രചരണം തുടരുകയാണ്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം പരിഭ്രാന്തിയിലായി.
കമല്‍നാഥിന്റെ ഭരണത്തില്‍ സ്വന്തം എംഎല്‍എമാര്‍ പോലും തൃപ്തരല്ല എന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി. ഇതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയും പ്രതികരിച്ചു.
‘കാണാനില്ല എന്നതെല്ലാം വെറും കിവദന്തിയാണ്. ആരെയാണ് കാണാതായത്, പേര് പറയൂ, നിങ്ങള്‍ക്ക് അവരോട് ഫോണില്‍ സംസാരിക്കാം- സിന്ധ്യ ഇന്ത്യ ടുഡേ ടിവിയോട് പ്രതികരിച്ചു.ഇതോടെ കാണാതായ എംഎല്‍എമാരുമായി ബന്ധപ്പെടാവുന്ന കണ്ണി സിന്ധ്യയാണെന്നും, അദ്ദേഹമാണ് അവരെ മാറ്റി നിര്‍ത്തിയതെന്നും വിമര്‍ശനം ഉയര്‍ന്നു. 20 എംഎല്‍എമാര്‍ക്ക് പുറമെ ചില എംപിമാരും ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
https://braveindianews.com/25/11/252021.php
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹവും പുറത്ത് വന്നു. ഇത് പക്ഷേ സിന്ധ്യ നിഷേധിച്ചിട്ടില്ല. ട്വിറ്റര്‍ തന്റെ ബയോയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് എന്നത് സിന്ധ്യ മാറ്റിയത് വിവാദമായിരുന്നു. സിന്ധ്യ കോണ്‍ഗ്രസ് വിടുന്നതിന്റെ സൂചനയാണ് ഇതെല്ലാം എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് പക്ഷേ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
Discussion about this post