അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയവരില്‍ മലയാളി യുവതി സോണിയാ സെബാസ്റ്റിയനും. മതം മാറി ആയിഷ എന്ന പേര് സ്വീകരിച്ച ഇവരും അഫ്ഗാനില്‍ കീഴടങ്ങിയ ഐഎസ് സംഘത്തിലുണ്ടെന്നാണ് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. കാസര്‍ഗോഡ് സ്വദേശിനിയായ ആയിഷ എന്ന സോണിയാ സെബാസ്റ്റിയന് ആണ് ഇവരുടെ കൂട്ടത്തിലുള്ള മലയാളിയെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞതായാണ്’ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീഴടങ്ങിയവരുടെ മുന്‍കാല ഫോട്ടോകള്‍ പരിശോധിച്ചെന്നും അതിലൊന്ന് സോണിയയാണെന്നുമാണ് ഉദ്യോഗസ്ഥന് പറഞ്ഞത്. സോണിയ ഒരു കുട്ടിയുമായി ഇരിക്കുന്ന ചിത്രം ഇവര്‍ പരിശോധിച്ചതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
കീഴടങ്ങിയവരില്‍ ഇന്ത്യക്കാരുള്ളതായി വിവരമില്ലെന്നാണ് വിദേശകാര്യമന്ത്രാലയം നല്കുന്ന വിശദീകരണം. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ ഐ.എസില്‍ ചേര്‍ന്നവരും ബന്ധമുള്ളവരുമായ അറുന്നൂറോളം പേരാണ് അഫ്ഗാന് അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
സോണിയക്കും ഭര്‍ത്താവ് അബ്ദുള്‍ റഷീദ് അബ്ദുള്ളയ്ക്കും എതിരെ 2017ല്‍ ഇതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കീഴടങ്ങിയവരില്‍ നിരവധി മലയാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post