ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നു വ്യക്തമാക്കി യുവഗായകൻ കെ.എസ് ഹരിശങ്കർ. ഗായകന്റെ ഫേസ്ബുക്ക് പേജിന്റെ പേര് ഹാക്കർമാർ ‘കെ.എസ് ഹരിശങ്കർ യൂസഫ് യിഗിത്’ എന്നു മാറ്റുകയായിരുന്നു.
ഇന്നു രാവിലെ ഫേസ്ബുക്ക് പേജ് തുറന്ന സംഗീതപ്രേമികൾക്കാകട്ടെ യുവഗായകന്റെ പേരുമാറ്റം കണ്ട് ഞെട്ടി. പലരും പേരുമാറ്റത്തിനു പിന്നിലെ കഥയറിയാൻ ഗായകനു വാട്ട്സാപ്പിലും മെസെഞ്ചറിലും സന്ദേശമയച്ചു.
ഞാനെങ്ങാനും മതം മാറിയോ എന്നും പലരും സംശയിച്ചു. സത്യത്തിൽ ഞാൻ മതം മാറിയിട്ടില്ല. പേജ് ആരോ ഹാക്ക് ചെയ്തതാണ്,” “രാവിലെ മുതൽ എന്റെ ഫോണിലേക്ക് സുഹൃത്തുക്കളുടെയും പരിചയക്കാരുടെയുമൊക്കെ മെസേജുകളായിരുന്നു. എന്റെ പേജിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് മെസേജുകൾ. പേജിന്റെ പേര് മാറിയതു ചൂണ്ടിക്കാണിച്ചായിരുന്നു സന്ദേശങ്ങൾ അയച്ചത്.
അതേസമയം പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 82,950 ഫോളോവേഴ്സുള്ള പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്.
Discussion about this post