ഇന്ത്യ ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമം ബിസിസിഐ പ്രഖ്യാപിച്ചു. 70 ദിവസത്തെ മത്സര പരമ്പരകളാണ് ദക്ഷിണാഫ്രിക്കന്‍ ടീമിന്റേത്. ട്വന്റി-ട്വന്റി, ഏകദിനങ്ങള്‍, ടെസ്റ്റ് പരമ്പര എന്നിവ ഉള്‍ക്കൊള്ളുന്നതാണ് മത്സരങ്ങള്‍. ആദ്യം ട്വന്റി -20കളികളും ഏകദിനങ്ങളും ഒടുവില്‍ ടെസ്റ്റുകളും എന്ന രീതിയിലാണ് പരമ്പര ചാര്‍ട്ട് ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 29 ന് പരിശീലന ട്വന്റി-20 കളിച്ച് തുടങ്ങുന്ന ദക്ഷിണാഫ്രിക്ക ഡിസംബര്‍ ഏഴുവരെ ഇന്ത്യയിലുണ്ടാകും.
ഒക്ടോബര്‍ രണ്ടിനാണ് ട്വന്റി-20 പരമ്പര തുടങ്ങുന്നത്. ഈ മത്സരത്തിന്റെ വേദിയായി നിശ്ചയിച്ചിരിക്കുന്നത് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയാണ്. അടുത്ത ട്വന്റി-20-2020 ലോകകപ്പിനുള്ള വേദി കൂടിയാണ് ധര്‍മ്മശാല. രണ്ടാം ട്വന്റി 20 ഒക്ടോബര്‍ അഞ്ചിന് കട്ടക്കില്‍ നടക്കും. ഒക്ടോബര്‍ എട്ടിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് അവസാന ട്വന്റി-20 മത്സരം. ആ ട്വന്റി-20 ലോകകപ്പ് ഫൈനല്‍ വേദിയാണ് ഈഡന് ഗാര്‍ഡന്‍സ്.
ഒക്ടോബര്‍ 11 ന് കാണ്‍പൂരിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്. കാണ്‍പൂരില്‍ ഡേമാച്ചായിരിക്കും നടത്തുക. പരമ്പരയിലെ മറ്റ് മത്സരങ്ങളെല്ലാം ഡേ ആന്‍ഡ് നൈറ്റ് മാച്ചുകളായിരിക്കും. ഇന്‍ഡോര്‍, രാജ്കോട്ട്, ചെന്നൈ, മുംബെയ് എന്നിവയാണ് മറ്റ് ഏകദിന മത്സരങ്ങളുടെ വേദികള്‍. ഒക്ടോബര്‍ 25 ന് അഞ്ചാം ഏകദിനത്തോടെ മുംബെയ്യില് ഏകദിന പരമ്പരയ്ക്ക് സമാപനമാകും. തുടര്‍ന്ന് ടീം ബില്‍ഡിംഗ് സെഷനായി ഗോവയ്ക്ക് പോകും.
നവംബര്‍ അഞ്ചുമുതല്‍ ഒന്പതുവരെ മൊഹാലിയിലാണ് ആദ്യ ടെസ്റ്റ് നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 14 മുതല്‍ 18 വരെ ബംഗളുരുവിലാണ് രണ്ടാം ടെസ്റ്റ്. മൂന്നാം ടെസ്റ്റ് നവംബര്‍ 25 മുതല്‍ 29 വരെ നാഗ്പൂരിലും നാലാം ടെസ്റ്റ് ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ ഡല്‍ഹിയിലും നടക്കും.
Discussion about this post