ഒരു ചെറിയ മെസേജ് കൊണ്ട് നിങ്ങളുപയോഗിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ഹാക്ക് ചെയ്യാം. ലോകത്തുള്ള 95 ശതമാനം ആന്‍ഡ്രോയിഡ് ഫോണുകളെയും ബാധിക്കുന്ന ഈ സുരക്ഷാ പ്രശ്നം റിപ്പോര്‍ട്ട് ചെയ്തത് മൊബൈല്‍ സെക്യൂരിറ്റി റിസേര്‍ച്ചര്‍ വെബ്സൈറ്റാണ്.
സ്റ്റേജ്ഫ്രൈറ്റ് എന്ന ബഗ് ആണ് മള്‍ട്ടിമീഡിയ മെസേജ് വഴി എത്തി ഫോണുകളെ ബാധിക്കുന്നതെന്ന് സിംപേറിയം സൈബര്‍ സെക്യൂരിറ്റി കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്ന ആളുടെ നമ്പര്‍ അറിയാമെങ്കില്‍ ഹാക്കര്‍ മാല്‍വെയറുള്ള മള്‍ട്ടി മീഡിയ മെസേജ് അയക്കാനാവുകയും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താനും കഴിയും.
മെസേജ് ഹാക്കര്‍ക്ക് ഡിലീറ്റ് ചെയ്ത് ഉപഭോക്താവിനു ഒരു സൂചനപോലും ലഭിക്കാത്ത വിധം ആക്കിത്തീര്‍ക്കുകയും ചെയ്യും. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയ എതൊരു ആന്‍ഡ്രോയിഡ് ഫോണിനെയും ഇതു ബാധിച്ചേക്കാമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Discussion about this post