കനകമല ഗൂഡാലോചനക്കേസിലെ കുറ്റക്കാരായ യുവാക്കള്‍ മരണത്തിന്റെ വ്യാപാരികളോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഒത്തുകൂടിയതു ഹൃദയം നടുക്കുന്ന അനുഭവമാണെന്നു വിചാരണക്കോടതി അഭിപ്രായപ്പെട്ടു. മതനിരപേക്ഷതയ്ക്കും സര്‍ഗവൃത്തിക്കും പേരുകേട്ട ഈ നാട്ടിലെ യുവാക്കള്‍ത്തന്നെ ഇത്തരം വഴിതെറ്റിയ ചിന്തകളുടെ പിന്നാലെ നീങ്ങിയതു വേദനിപ്പിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. പ്രതികളുടെ ശിക്ഷാവിധി പറയും മുന്‍പാണു വിചാരണക്കോടതി ജഡ്ജി പി.കൃഷ്ണകുമാര്‍ ഇക്കാര്യം ആമുഖമായി രേഖപ്പെടുത്തിയത്.
‘ലോകത്തെ ശുചീകരിക്കുന്നതു സൂര്യപ്രകാശമാണെന്നു പറയപ്പെടുന്നുണ്ട്. ആ സൂര്യപ്രകാശം ഈ യുവാക്കളുടെ മനസ്സില്‍ നേര്‍ബുദ്ധി നിറയ്ക്കുമെന്നു പ്രതീക്ഷിക്കാം. ആയിരക്കണക്കിനു നൂറ്റാണ്ടുകളുടെ പാരമ്പര്യം മനുഷ്യകുലത്തിനുണ്ട്. എന്നാല്‍ ജാതിയും മതവും വന്നിട്ടു വര്‍ഷങ്ങളെ ആയിട്ടുള്ളൂവെന്ന് ഇവര്‍ക്കു തിരിച്ചറിയാന്‍ കഴിയട്ടെ’, അദ്ദേഹം പറഞ്ഞു.
Discussion about this post