ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഹര്‍ജിയില്‍ നാളെ സുപ്രീംകോടതി വിധി പറയും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയിലാണ് വിധി പറയുന്നത്.
ദൃശ്യത്തോടൊപ്പമുള്ള സ്ത്രീ ശബ്ദം കേസിലെ രേഖകളില്‍ ഇല്ലെന്നും, തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ദൃശ്യങ്ങള്‍ കൈമാറിയാല്‍ അത് നടിയുടെ സ്വകാര്യതയുടെ ലംഘനമാകുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.
Discussion about this post