ഇടുക്കി കട്ടപ്പനയിൽ മുൻ സിഐടിയു നേതാവ് കയ്യേറിയ ഭൂമിയിലുള്ള സിപിഎം സഹകരണ ആശുപത്രിയുടെ പ്രവർത്തനവും നിയമവിരുദ്ധം. രണ്ട് നില വീടിനുള്ള അനുമതിയുടെ മറവിലാണ് അഞ്ച് നില ആശുപത്രിക്കെട്ടിടം പ്രവർത്തിക്കുന്നത്.
മുൻ സിഐടിയു നേതാവ് ലൂക്കാ ജോസഫ് പുറമ്പോക്ക് ഭൂമി കയ്യേറി പണിത കെട്ടിടത്തിന് ഒരു ആശുപത്രി പ്രവർത്തിപ്പിക്കാനാവശ്യമായ ഭൗതീക സാഹചര്യങ്ങളൊന്നുമില്ലെന്നാണ് കട്ടപ്പന നഗരസഭ ഓഡിറ്റ് വിഭാഗം പറയുന്നത്.
ഫയർഫോഴ്സിന്റെ എൻഒസി ഇല്ല. ആവശ്യത്തിന് പാർക്കിംഗ് സൗകര്യമോ, വൈകല്യമുള്ള രോഗികൾക്കായുള്ള ലിഫ്റ്റ് പോലുള്ള സൗകര്യങ്ങളും ഒരുക്കിയില്ല. ചട്ടങ്ങൾ പാലിക്കാതെയുള്ള ആശുപത്രിയുടെ പ്രവർത്തനം മനുഷ്യജീവന് തന്നെ ഭീഷണിയാണെന്നും നഗരസഭ 2017ൽ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post