മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. വിശ്വാസ വോട്ട് തേടാന്‍ ഡിസംബര്‍ മൂന്നു വരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചത്.
ശിവസേന- കോണ്‍ഗ്രസ്- എന്‍.സി.പി സഖ്യം (മഹാ വികാസ് അഘാഡി ) സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ 162 എം.എല്‍.എമാരുടെ പിന്തുണക്കത്തുകളാണ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ പിന്തുണയ്ക്കുന്നവരുടെ എണ്ണം ഇപ്പോള്‍ 170 കവിഞ്ഞെന്ന് സഖ്യം അവകാശപ്പെടുന്നു.
അതിനിടെ, ഉദ്ധവ് താക്കറെ ഇന്നലെ സംസ്ഥാന സെക്രട്ടേറിയേറ്റായ മന്ത്രാലയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചുമതലയേറ്റു.
Discussion about this post