ഹൈദരാബാദ് : ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവം നടന്നത് സമാധാന പ്രിയരായ എമ്മുകള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലത്തെന്ന ട്വീറ്റുമായി മഹിള കോണ്‍ഗ്രസ് രംഗത്തെത്തി് ‘പ്രിയങ്ക റെഡ്ഡി റേപ് ചെയ്ത് കൊല്ലപ്പെടുകയും, മൃതദേഹം കത്തിക്കപ്പെടുകയും ചെയ്തത്. ഷംഷാബാദ് എന്ന ഹൈദരാബാദിലെ ‘സമാധാന പ്രിയരായ എമ്മുകള്‍’ ഭൂരിപക്ഷമുള്ള പ്രദശത്താണ്. സ്കൂട്ടര്‍ പഞ്ചറായ അവരെ രക്ഷിക്കുന്നതിനു പകരം സമാധാനപ്രിയരായ രാക്ഷസന്മാര് ഇങ്ങനെയാണ് പെരുമാറിയത് എന്നായിരുന്നു ട്വിറ്ററിലൂടെ ആന്ധ്രപ്രദേശ് മഹിളാ കോണ്‍ഗ്രസ് പ്രതികരിച്ചത്.
ട്വീറ്റിനെതിരെ മുസ്ലിം സമൂഹത്തില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ നിന്ന് ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post