ജ്ഞാനപീഠപുരസ്ക്കാരത്തിന് അര്‍ഹനായ അക്കിത്തം അച്യുതന് നമ്പൂതിരിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഇട്ട ഫേസ് ബുക്ക് കുറിപ്പിന് കീഴേ ജാതി പറഞ്ഞുള്ള പോര്. ‘നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള എല്ലാ പോരാട്ടത്തിന്റെയും മുന്‍നിരയില്‍ അദ്ദേഹം നിന്നു’ എന്ന ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങളാണ് ചിലരെ ചൊടിപ്പിച്ചത്. നമ്പൂതിരി സമുദായത്തെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണ് ഈ പ്രയോഗമെന്നാണ് വിമര്‍ശനം. ഇഎംഎസ് നമ്പൂതിരിപ്പാടിനെ ആണോ ഉദ്ദേശിച്ചതെന്ന് ചിലര്‍ ചോദിക്കുന്നു. ഇതിലും ജാതി കുത്തികയറ്റണമായിരുന്നോ എന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/PinarayiVijayan/photos/a.969029933188837/2653513518073795/?type=3&theater
അതേസമയം അച്യുതന് നമ്പൂതിരി സംഘപരിവാറാണ് തുടങ്ങിയ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
Discussion about this post