ക്രിക്കറ്റിലെ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തി നടി തമന്ന. അബുദാബിയില്‍ നടക്കുന്ന ടി10 ലീഗില്‍ ഗ്ലാഡിയേറ്റേഴ്സും, ഖ്വലാന്‍ഡേഴ്സും തമ്മിലുള്ള മത്സരം കാണാനെത്തിയപ്പോഴാണ് തമന്ന തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്.
പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ഒരു സെക്കന്റ് പോലും ആലോചിക്കാതെ തമന്നയുടെ മറുപടി എത്തി, ധോനി എന്ന്. ‘ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്ന് അറിയാമല്ലോ, ധോനി എന്ന വ്യക്തിയുടെ വലിയ ആരാധികയാണ് ഞാന്‍’, എന്നാണ് കളിക്കിടയിലെ അഭിമുഖത്തില്‍ തമന്ന പറഞ്ഞത്.
ബോളിവുഡില്‍ തമന്നയും നായകന് വിരാട് കോഹ് ലിയും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന നിലയില്‍ ഒരിടയ്ക്ക് വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം നിരസിച്ച് തമന്ന തന്നെ രംഗത്തെത്തുകയുണ്ടായി.
Discussion about this post