‘ഒരു രാജ്യം, ഒരു കാർഡ്’ എന്നത് കേരളത്തിൽ യാഥാർഥ്യമാക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നു. ബാങ്കും സംസ്ഥാന സർക്കാരുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണ്.പല കാർഡുകൾക്കുപകരം ഒരു കാർഡെന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുന്നോട്ടുവെച്ചത്.
കാർഡ് രൂപകല്പനചെയ്ത് എസ്.ബി.ഐ. സർക്കാരിന് സമർപ്പിച്ചു. ഒറ്റകാർഡ് ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണംപിൻവലിക്കാം. ഡ്രൈവിങ് ലൈസൻസായും റേഷൻ കാർഡായും ഉപയോഗിക്കാം. യാത്രാടിക്കറ്റിനും മറ്റുസേവനങ്ങൾക്കും പണമടയ്ക്കാം. സർക്കാരിന്റെ അനുമതി കിട്ടിയാലുടൻ ഉപഭോക്താക്കൾക്ക് കാർഡ് നൽകാനാണ് തീരുമാനം.
കാർഡിന്റെ മുൻവശം ഡ്രൈവിങ് ലെസൻസിന്റെത് പൊലെയും മറുവശം എ.ടി.എം കാർഡിന്റെ പൊലെയുമാണ് രൂപകല്പന.പല കാർഡുകൾ കൊണ്ടുനടക്കേണ്ടതില്ല എന്നതാണ് ഇത് കൊണ്ടുള്ള പ്രയോജനം.
Discussion about this post