വയനാട് ചുരത്തില്‍ കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ട്അപകടകരമായ വിധത്തില്‍ യുവാക്കള്‍ വാഹനം ഓടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. വാഹന ഉടമയോട് നാളെ കോഴിക്കോട് ആര്‍ടിഒ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്കി. കാര്‍ പേരാമ്പ്ര സ്വദേശി ഷഫീറിന്റേതാണ്. ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചേക്കുമെന്നാണ് വിവരം.
വയനാട് താമരശേരി ചുരത്തിലൂടെയായിരുന്നു യുവാക്കളുടെ സാഹസികയാത്ര. കാറിന്റെ ഡിക്കി തുറന്ന് കാലുകള്‍ പുറത്തിട്ടാണ് യുവാക്കളുടെ രാത്രി യാത്ര. ചുരത്തിലെ കൊടുംവളവുകള്ക്കിടയിലാണ് ഈ അതിരുവിട്ട അഭ്യാസപ്രകടനം. കാറിന്റെ പിന്നില്‍ സഞ്ചരിക്കുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Discussion about this post