ലണ്ടനില്‍ കഴിഞ്ഞ ദിവസത്തെ ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഉസ്മാന് ഖാന് പാകിസ്ഥാന് സ്വദേശിയാണെന്ന വസ്തുത പുറത്തുവന്നതിന് പിന്നാലെ ചര്‍ച്ചയാകുന്നത് ഈ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് ഇന്ത്യന്‍ വംശജനായ പോലീസുദ്യോഗസ്ഥനാണ് എന്ന റിപ്പോര്‍ട്ടുകളാണ്. 29 വര്‍ഷക്കാലം തന്റെ കൗമാര കാലഘട്ടം പാക്കിസ്ഥാനില്‍ ചെലവഴിച്ച ഉസ്മാന് ഖാന് എന്ന ഇസ്ലാമിക തീവ്രവാദിയാണ് നവംബര്‍ 29 ന് ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയത്. ഇന്ത്യന്‍ വംശജനായ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ നീല്‍ ബസുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഉസ്മാന്‍ഖാനെ വെടിവച്ചു കൊന്നത്.
ഈ കേസുകളുടെ എല്ലാം അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതും നീല്‍ ബസു ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥനാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ നീല്‍ ബസുവിന്റെ പിതാവ് പങ്കജ് ബസു പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സ്വദേശിയാണ്.
ഒരു പാക്കിസ്ഥാന്കാരന് തീവ്രവാദിയായി ലോകത്തിന് മുന്നില്‍ ഭീതി വിതക്കുമ്പോള്‍, ഒരിന്ത്യന്‍ വംശജന് ഭീകരതയ്ക്കെതിരായ പോരാളിയായത് ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തരം വിളിച്ചോതുന്നതാണെന്ന് ലണ്ടന്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2010 ല്‍ ബിഗ് ബെന്നിനെ ബോംബെറിഞ്ഞ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രണകേസിലും ഉസ്മാന് പങ്കാളിയാണ്. ആക്രമണത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായി ഉസ്മാന് ഖാന് അറസ്റ്റിലായിരുന്നു. പാക്കിസ്ഥാനിലെ മദ്രസയില്‍ പഠിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക്കിലെ തീവ്രവാദ പരിശീലന ക്യാമ്പില്‍ പരിശീലനം നേടുകയും ചെയ്ത ഖാന് തീവ്രവാദിയായി. തീവ്ര ഇസ്ലാം പ്രസംഗിക്കാനായി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് മടങ്ങി. യുകെയില്‍ ടാക്സി ഡ്രൈവറായാണ് ഖാന്റെ അച്ഛന് ജോലി ചെയ്യുന്നത്.
യുകെ കോടതി വിധിന്യായത്തില്‍, കശ്മീരിലെ തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ‘തീവ്രവാദ സൈനിക പരിശീലന കേന്ദ്രം’ സ്ഥാപിക്കാന്‍ ഉസ്മാന് ഖാന് പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post