തിരുമല ദേവസ്വം ബോര്‍ഡിന്റെ വെബ്സെറ്റില്‍ വീണ്ടും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ .ടിടിഡിയുടെ ഔദ്യോഗിക വെബ്സൈറ്റായ ‘www.tirumala.org’ ന്റെ ലിങ്കില്‍ ആണ് ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകള്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കാനാവാതെ കുഴങ്ങുകയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ . ഹാക്കിങ്ങാണെന്ന സംശയമാണ് ദേവസ്വം അധികൃതര്‍ പങ്കുവെക്കുന്നത്.
ദേവസ്ഥാനത്തിന്റെ 2020 ലെ പുതിയ കലണ്ടറും ഡയറിയും പുറത്തിറക്കിയതോടെയാണ് വിവാദങ്ങള്് തുടങ്ങിയത്. ‘ടിടിഡി കലണ്ടര്‍ 2020 പിഡിഎഫ്’ എന്നതിനായി തിരഞ്ഞ നെറ്റ് ലിങ്കില്‍ ആണ് ക്രിസ്തീയ ഗാനം പ്രത്യക്ഷപ്പെട്ടത്. തെലുങ്കിലെ ശ്രീ യെശയ്യയില് എന്ന ക്രിസ്തീയഗാനം ലിങ്ക് ക്ലിക് ചെയ്തതോടെ പ്രത്യക്ഷപ്പെട്ടതോടെ പ്രതിഷേധവും ഉയര്‍ന്നു.
ശ്രീ വെങ്കിടസായ നമഹ. ശ്രീ വികാരിനാമ സംവത്സാര. സിദ്ധാന്ത പഞ്ചപദാമു 2019-2020. ‘ എന്നും പ്രത്യക്ഷപ്പെട്ടു.
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ തന്നെ ടിടിഡി വെബ്സൈറ്റിലേക്കുള്ള ലിങ്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.. ‘ശ്രീ യെശയ്യ’യെ ഒഴിവാക്കി പുതിയ ലിങ്കും പുറത്തിറക്കി. ക്രിസ്തീയ ഗാനങ്ങളുടെ ഈ വാക്കുകള്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്ന് സൈബര്‍ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. ടിടിഡി ഉദ്യോഗസ്ഥരെയും സൈബര്‍ വിഭാഗം ചോദ്യം ചെയ്യുന്നുണ്ട്. ഇത് ഒരു ഹാക്കിംഗ് സംഭവമാണോ അല്ലയോ എന്നത് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥരോട് സൈബര്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതിനുശേഷം, ലിങ്ക് സസ്പെന്‍ഡ് ചെയ്തുവെന്നും വൈകുന്നേരത്തോടെ തിരുത്തിയെന്നും ടിടിഡി ചീഫ് വിജിലന്‍സും സെക്യൂരിറ്റി ഓഫീസറുമായ ഗോപിനാഥ് ജെട്ടി പറഞ്ഞു. സംഭവത്തില്‍ വിവിധ ഹിന്ദുസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹിന്ദു ഇതര ജീവനക്കാരെ ഉടന്‍ നീക്കം ചെയ്യണമെന്ന ആവശ്യം അവര്‍ ആവര്‍ത്തിച്ചു .ശരിയായ ഐടി സുരക്ഷ ഉറപ്പുവരുത്തുന്നതിലും ഔദ്യോഗിക വെബ്സൈറ്റുമായി മനപൂര്‍വ്വം തട്ടിപ്പ് നടത്തുന്നത് തടയുന്നതിലും ടിടിഡി അധികൃതര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ഹിന്ദുസംഘടനാ നേതാവ് പി. നവീന്‍ കുമാര്‍ റെഡ്ഡി ആരോപിച്ചു.
Discussion about this post