പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കക്കട സലാഫ് മന്‍സില്‍ അബ്ദുള്‍ സലാമിനെ (58) പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കുള്ള സമയത്ത് ബൈക്കില്‍ വന്ന പ്രതി കുട്ടിയെ ബലമായി വീടിനുള്ളില്‍ കയറ്റി ഉപദ്രവിക്കുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടി ഈ വിവരം മാതാവിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
കുട്ടി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പന്തളം എസ്ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Discussion about this post