തിരുവനന്തപുരം: ബ്രഹ്മാണ്ഡചിത്രം മാമാങ്കം സിനിമയ്ക്ക് ആധാരമായ കഥ നോവലാക്കി പുറത്തിറക്കി സംവിധായകന് സജീവ് പിള്ള. സിനിമ പുറത്തിറങ്ങാനിരിക്കെ കഥ പുറത്താക്കിയത് ചര്‍ച്ചയായിട്ടുണ്ട്. ഡി.സി ബുക്സാണ് മാമാങ്കം നോവല്‍ പ്രസിദ്ധീകരിക്കുന്നത്. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ആദ്യ സംവിധായകനായിരുന്നു സജീവ് പിള്ള. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.
സജീവ് പിള്ളയ്ക്ക് എതിരെ ആരോപണങ്ങളുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരുന്നു. സജീവ് പിള്ളയുടെ പരിചയക്കുറവില്‍ വന്‍ നഷ്ടമാണ് ചിത്രത്തിനു സംഭവിച്ചതെന്നും മാമാങ്കം സിനിമയുമായി ഇനി സജീവിന് യാതൊരു ബന്ധവുമില്ലെന്നുമായിരുന്നു നിര്‍മ്മാതാവ് പറഞ്ഞത്. സജീവിനെതിരെ സിനിമ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ച് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
മാമാങ്കം സിനിമ ഡിസംബര്‍ 12 ന് തിയേറ്ററില്‍ ഇറങ്ങാനിരിക്കെയാണ് മാമാങ്കം നോവല്‍ പുറത്തിറങ്ങിയിരിക്കുന്നത്. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകന്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കനിഹ, അനു സിത്താര എന്നിവരാണ് നായികമാര്‍.
Discussion about this post