പശ്ചിമ ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അധ്യാപകന് വെടിയേറ്റതായി റിപ്പോര്‍ട്ട്. മെറ്റിയാബര്സില് വച്ചാണ് അധ്യപകനെ വെടിയേറ്റതെന്ന് യുവമോര്‍ച്ച പശ്ടിമബംഗാള് ഘടകം ട്വീറ്റ് ചെയ്തു. മേയര്‍ ഫിര്‍ഹാദ് ഹക്കിം മിനി പാക്കിസ്ഥാന് എന്ന് വിശേഷിപ്പിച്ച സ്ഥലത്താണ് ജിഹാദി ശക്തികളുടെ ആക്രമണം ഉണ്ടായതെന്നും യുവമോര്‍ച്ച ആരോപിക്കുന്നു. സ്ക്കൂള് അധ്യാപകനായ ബിര്‍ ബഹാദൂര്‍ സിംഗിന് നേര്‍ക്കാണ് പട്ടാപ്പകല്‍ ആക്രമണം ഉണ്ടായത്.
ബിജെപി പ്രവര്‍ത്തകനായ സിംഗ് എബിവിപി മുന്‍ കണ്‍വീനറാണ്. തെരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദിയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നുവെന്നും ബിജെപി നേതാക്കള്‍ പറയുന്നു. താന്റിയ ഹൈസ്ക്കൂളിലെ അധ്യാപകനാണ് ബിര്‍ ബഹാദൂര്‍ സിംഗ്.
https://twitter.com/SouravMishraji/status/1201372555694637056
#BirBahadurSingh
A @RSSorg worker and a school teacher shot by Jihadi forces in broad daylight in Metiabruz (mini Pakistan as declared by Mayor @FirhadHakim) when he was going to school for teaching kids. He has been admitted to PG emergency at present.@IAmErAijaz @BJYM pic.twitter.com/m6e9mzN91z— BJYMWestBengal (@BJYMinWB) December 2, 2019
കൊല്‍ക്കത്തയുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന മെറ്റിയാബ്രൂസിനെ മിനിപാകിസ്ഥാന്‍ എന്ന് 2016 ല്‍ അന്നത്തെ പശ്ചിമ ബംഗാളിലെ ഭരണകക്ഷിയുടെ എംഎല്‍എ സ്ഥാനാര്‍ത്ഥിയും ഇപ്പോള്‍ കൊല്‍ക്കത്ത മേയറുമായ ബോബി ഫിര്‍ഹാദ് ഹക്കീം പരാമര്‍ശിച്ചത് വിവാദമുണ്ടാക്കിയിരുന്നു.ഫിര്‍ഹാദ് ഹക്കീം ഒരു പാകിസ്ഥാന് മാധ്യമപ്രവര്‍ത്തകനോട് തന്റെ മണ്ഡലം ഒരു ‘മിനിപാകിസ്ഥാന്‍’ ആണെന്ന് പറഞ്ഞതാണ് വിവാദമായത്. പാക്കിസ്ഥാനിലെ പ്രമുഖ പത്രത്തില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ പ്രതിഷേധമുയര്‍ന്നിരുന്നു.
Discussion about this post