ലോകം ആകാംഷയോടെ കാത്തിരുന്ന വിന്‍ഡോസ് 10 എന്ന മൈക്രോസോഫ്റ്റ് ഓപ്പറേറ്റിങ് സോഫ്റ്റ്വെയര് ഇന്നു വിപണിയിലെത്തും.വിന്‍ഡോസ് 7, 8.1 വേര്‍ഷനുകളുള്ളവര്‍ക്ക് 10ലേക്കു സൗജന്യമായി അപ്ലോഡ് ചെയ്യാം. ഒരു വര്‍ഷത്തേക്കാണ് ഈ ഓഫര്‍. 2015, ജൂലൈ 29 മുതല്‍ 2016 ജൂലൈ 29 വരെയാണ് ഈ ഓഫര്‍ കാലാവധി. വിന്‍ഡോസ് എട്ട് വേര്‍ഷന്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടതിനാല്‍ ശ്രദ്ധാപൂര്‍വമാണ് വിന്‍ഡോസ് 10 പുറത്തിറക്കിയത്.ഒഎസിന്റെ ഡെവലപ്പര്‍ വേര്‍ഷന്‍ നേരത്തെതന്നെ പുറത്തിറങ്ങിയിരുന്നു.
ബ്രാന്‍ഡ് ന്യൂ യൂസര്‍ ഇന്റര്‍ഫേസും പുതിയ സ്റ്റാര്‍ട്ട് മെനുവും കൊര്‍ട്ടാന, കണ്ടിന്നം (ടച്ച് സൗകര്യമുള്ള ഡിവൈസുകളില്‍ ടാബ്ലറ്റ്, പിസി തുടങ്ങി ഏതു മോഡുകള്‍ വേണമെങ്കിലും സ്വീകരിക്കാനുള്ള ഓപ്ഷന്) തുടങ്ങി പ്രധാനപ്പെട്ട പല ഫീച്ചറുകളും വിന്‍ഡോസ് 10ന് ഒപ്പമുണ്ട്. ഇതോടെ മൊബൈലിലും ഡെസ്ക്ടോപ്പുകളിലും ടാബ്ലറ്റുകളിലും ഗെയിമിങ് കണ്‍സോളുകളിലും ഒരേ ഒഎസ് തന്നെ പ്രവര്‍ത്തിപ്പിക്കാനാകും. ഒരുവര്‍ഷത്തിനുള്ളില്‍ ഇതെല്ലാം സാധ്യമാകുമെന്നാണ് കമ്പനി പറയുന്നത്. പുതിയ വേര്‍ഷനിലേക്ക് അപ്ഗ്രേഡ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
വിന്‍ഡോസ് 10ന്റെ എഡിഷനുകള്‍
വിന്‍ഡോസ് 10 ഹോം, വിന്‍ഡോസ് 10 പ്രോ, വിന്‍ഡോസ് 10 എന്റര്‍പ്രൈസ്, വിന്‍ഡോസ് 10 എഡ്യുക്കേഷന്‍, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് 10 മൊബൈല്‍ എന്റര്‍പ്രൈസ്, വിന്‍ഡോസ് 10 ഐഒടി കോര്‍ (ഇന്റര്‍നെറ്റ് ഓഫ് തിങ്സ്).
പഴ്സനേല്‍ കംപ്യൂട്ടറുകള്‍ക്കും ടാബ്ലറ്റുകള്‍ക്കും വേണ്ടിയള്ള വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. മൊബൈലിനു വേണ്ടിയുള്ള വേര്‍ഷന്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കും.
വിന്‍ഡോസ് 10നു വേണ്ട ഹാര്ഡ്വെയര് / സോഫ്റ്റ്വെയര്
വിന്‍ഡോസ് 8.1 അപ്ഡേറ്റ് അല്ലെങ്കില്‍ വിന്‍ഡോസ് 7 സര്‍വീസ് പായ്ക്ക് മെഷീനുകളിലാണ് വിന്‍ഡോസ് 10 അപ്ഗ്രേഡ് ആകുക.
പ്രോസസ്സര്‍ 1 ജിഗാഹെര്‍ട്സോ അതിലധികമോ വേഗതയേറിയത്
റാം 1 ജിബിയോ (32 ബിറ്റ്) 2 ജിബിയോ (64 ബിറ്റ്)
ഹാര്‍ഡ് ഡിസ്റക് സ്പേസ് 16 ജിബിയോ (32 ബിറ്റ്) 20 ജിബിയോ (64 ബിറ്റ്)
ഗ്രാഫിക്സ് കാര്‍ഡ് ഡയറക്ട് എക്സ് 9 അല്ലെങ്കില്‍ ഡബ്ള്യുഡിഡിഎം 1.0 ഡ്രൈര്‍
ഡിസ്പ്ലേ 1024 * 600
കൊര്‍ട്ടാന
മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഫോണിനു (8.1) വേണ്ടിയിറക്കിയ ഇന്റലിജന്റ് പഴ്സനേല്‍ അസിസ്റ്റന്റാണ് കൊര്‍ട്ടാന. ഫോണ്‍ ഓണ്‍ ആണെങ്കില്‍ എന്തു നിര്‍ദേശങ്ങള്‍ ശബ്ദത്തിലൂടെ നല്കിയാലും കൊര്‍ട്ടാന അതു അനുസരിക്കും. ആപ്ലിക്കേഷനുകള്‍ തുറക്കാന്‍, കോള്‍ ചെയ്യാന്‍, റിമൈന്‍ഡറുകള്‍ ഓര്‍ത്തിരിക്കാനും കൊര്ട്ടാനയ്ക്കു നിര്‍ദേശം നല്കിയാല് മതി. നിലവില്‍ ഈ സൗകര്യം ഇന്ത്യയില്‍ ലഭ്യമല്ല. കൂടാതെ, വിന്‍ഡോസ് 10 വേര്‍ഷനിലും ആദ്യം യുഎസ്, യുകെ, ചൈന, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഫോണിന്റെ സ്ഥലവും ഭാഷയും മാറ്റിയിട്ട് കൊര്‍ട്ടാന ഇന്ത്യയില്‍ ഉപയോഗിക്കുന്നവരുണ്ട്.
വിന്‍ഡോസ് 10ന്റെ വില
വിന്‍ഡോസ് 10 ഹോം 8,000 രൂപ (119 യുഎസ് ഡോളര്‍)
വിന്‍ഡോസ് 10 പ്രോ 13,000 രൂപ (199 യുഎസ് ഡോളര്‍)
വിന്‍ഡോസ് 7, 8ല്‍ നിന്ന് മൈക്രോസോഫ്റ്റ് മാറ്റുന്നവ
വിന്‍ഡോസ് മീഡിയ സെന്റര്‍; ഡിവിഡി പ്ലേബാക്ക് കേപ്പബിളിറ്റി; വിന്‍ഡോസ് 7 ഡെസ്ക്ടോപ്പ് ഗാഡ്ജറ്റുകള്‍; യുഎസ്ബി ഫ്ലോപ്പി ഡ്രൈവര്‍; സോളിറ്റെയര്‍, മൈന്‍സ്വീപ്പര്‍, ഹാര്‍ട്ട്സ് ഗെയിംസ്; വിന്‍ഡോസ് ലൈവ് എസെന്‍ഷ്യല്‍സ്, വണ്‍ ഡ്രൈവ് ആപ്പ് തുടങ്ങിയവ വിന്‍ഡോസ് 10ല്‍ ഉണ്ടാകില്ല. അതേസമയം, സോളിറ്റെയര്‍, മൈന്‍സ്വീപ്പര്‍ തുടങ്ങിയവ വിന്‍ഡോസ് സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. മൈക്രോസോഫ്റ്റ് സോളിറ്റെയര്‍ കളക്ഷന്‍, മൈക്രോസോഫ്റ്റ് മൈസ്വീപ്പര് എന്നീ പേരുകളിലാണിവ.
വണ്‍ഡ്രൈവ് ആപ്പിനു പകരം വണ്‍ഡ്രൈവ് ഇന്റഗ്രേഷന്‍ വരും. ഫ്ളോപ്പി ഡ്രൈവര്‍ വിന്‍ഡോസ് അപ്ഡേറ്റില്‍ നിന്നോ കമ്പനിയുടെ സപ്പോര്‍ട്ട് വെബ്സൈറ്റില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യണം.
വിന്‍ഡോസ് ഹലോ എന്ന ആപ്ലിക്കേഷന്‍ പ്രത്യേകമായി ഇന്‍ഫ്രാറെഡ് ക്യാമറ ആവശ്യമാണ്. മുഖവും, കൃഷ്ണമണിയും തിരിച്ചറിയുന്നതിനാണിത്. ഇന്‍ഫ്രാറെഡ് ക്യാമറയില്ലെങ്കില്‍ ഫിംഗര്‍പ്രിന്റ് റീഡര്‍ ആണെങ്കിലും മതി. സ്ക്രീനില്‍ കാണിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം ഡിസ്പ്ലേ റെസലൂഷനെ ആശ്രയിച്ചിരിക്കും. മള്‍ട്ടി ടച്ച് ഡിസ്പ്ലേ ആവശ്യമാണ്. കംപ്യൂട്ടര്‍ ഹാര്‍ഡ്വെയറിന്റെയും ഇന്റര്‍നെറ്റ് കണക്ഷന്റെയും അനുസരിച്ച് 20 മുതല്‍ ഒരു മണിക്കൂര്‍ വരെ അപ്ഗ്രേഡിനു സമയമെടുക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.
അപ്ഡേറ്റിനൊപ്പം നിലവിലുള്ള മിക്കവാറും എല്ലാ ആപ്ലിക്കേഷനുകളും ഫയലുകളും സെറ്റിങ്ങുകളും പുതിയ വേര്‍ഷനിലേക്കു മൈഗ്രേറ്റ് ചെയ്യും. എന്നാല്‍ ചില ആപ്ലിക്കേഷനുകളും സെറ്റിങ്ങുകളും മൈഗ്രേറ്റ് ചെയ്യില്ല. നിലവില്‍ ഉപയോഗിക്കുന്ന ആന്റിവൈറസ് വിന്‍ഡോസ് 10ല്‍ ഉപയോഗയോഗ്യമാകില്ല. മാത്രമല്ല, ആന്റിവൈറസ് ഉണ്ടെങ്കില്‍ ചിലപ്പോള്‍ അപ്ഡേറ്റ് ആയില്ലെന്നും വരും. അതിനാല്‍ ആന്റിവൈറസ് അണ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഗുണകരമാകും.
വിന്‍ഡോസ് 8നു ശേഷം 9 ഇറക്കാതെ കമ്പനി നേരെ 10ലേക്കാണ് പോയത്. പ്രധാനപ്പെട്ട പല സംഭവങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഈ വേര്‍ഷന്‍ പുറത്തിറക്കുന്നത്. വിന്‍ഡോസിന്റെ അവസാന വേര്‍ഷനാണിതെന്നു കമ്പനി പറയുന്നില്ലെങ്കിലും പ്രധാനപ്പെട്ട അവസാന വേര്‍ഷന്‍ ഇതായിരിക്കുമെന്നു മൈക്രോസോഫ്റ്റ് പറയുന്നു.
Discussion about this post