തിരുവനന്തപുരം: വിശപ്പ് സഹിക്കാന്‍ പറ്റാതെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ‘മണ്ണുതിന്നുന്ന നമ്പര്‍വണ്‍ കേരളം, മണ്ണിന്റെ മക്കളെന്നു പറയുന്ന മണ്ണുണ്ണികളുടെ ഭരണമായതുകൊണ്ട് മിണ്ടിപ്പോകരുത്. മുഖ്യമണ്ണുണ്ണിക്ക് പറക്കാന്‍ ഇനി മണ്ണുപറത്തിപ്പായുന്ന ഹെലികോപ്റ്റര്‍ ഉണ്ടല്ലോ എന്ന് എല്ലാ സൈബര്‍ മണ്ണുണ്ണികള്‍ക്കും വീരസ്യം പറയുകയുമാവാം’- എന്ന് സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാനാവാതെ മക്കളെ ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിനായി എല്പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലിലാണ് അമ്മയും ആറു കുട്ടികളും സ്ത്രീയുടെ ഭര്‍ത്താവും കഴിയുന്നത്.. ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുമുണ്ടെന്ന് പരാതിയിലുണ്ട്.
മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
മണ്ണുതിന്നുന്ന നമ്പര്‍വണ്‍ കേരളം…മണ്ണിന്റെ മക്കളെന്നു പറയുന്ന മണ്ണുണ്ണികളുടെ ഭരണമായതുകൊണ്ട് മിണ്ടിപ്പോകരുത്. മുഖ്യമണ്ണുണ്ണിക്ക് പറക്കാന്‍ ഇനി മണ്ണുപറത്തിപ്പായുന്ന ഹെലികോപ്റ്റര്‍ ഉണ്ടല്ലോ എന്ന് എല്ലാ സൈബര്‍ മണ്ണുണ്ണികള്‍ക്കും വീരസ്യം പറയുകയുമാവാം…
https://www.facebook.com/KSurendranOfficial/posts/2652452564839363
Discussion about this post