ന്യൂയോര്‍ക്ക്: ഓര്‍ബിറ്റില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന് നിരാശ സമ്മാനിച്ച വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയാണ് അറിയിക്കുന്നത്. നാസ വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമാണ് നാസയുടെ സ്ഥിരീകരണം വരുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്.
തമിഴ്നാട് സ്വദേശിയായ ഷണ്മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്മുഖ സുബ്രഹ്മണ്യന് എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.
ചന്ദ്രോപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ യാത്രയുടെ വേഗത കുറച്ചു കൊണ്ടുവരാന്‍ സാധിക്കാതെ വന്നതോടെയാണ് മുന്‍ നിശ്ചയിച്ച സ്ഥലത്ത് 500 മീറ്റര്‍ അകലെയായി വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയത്. പിന്നാലെ വിക്രം ലാന്‍ഡറുമായുള്ള ബന്ധം തിരിച്ചു പിടിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചിരുന്നില്ല.
The #Chandrayaan2 Vikram lander has been found by our @NASAMoon mission, the Lunar Reconnaissance Orbiter. See the first mosaic of the impact site https://t.co/GA3JspCNuh pic.twitter.com/jaW5a63sAf
— NASA (@NASA) December 2, 2019
അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ശേഷം ഷണ്മുഖം വിവരങ്ങള്‍ ഇ മെയില്‍ വഴി നാസയ്ക്ക് കൈമാറി. ചെന്നൈയിലിരുന്ന് തന്റെ കമ്പ്യൂട്ടര്‍ വഴി ശേഖരിച്ച അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് നാസ പ്രധാനമായും ആശ്രയിച്ചതെന്നും ഷണ്മുഖ വിശ്വസിക്കുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ച ശേഷമാണ് ഷണ്മുഖ നാസയുടെ എല്‍ആര്‍ഒസി പ്രൊജക്ടുമായി ബന്ധപ്പെട്ടത്.
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചതിന് നന്ദി പറയുന്നതായി എല്‍ആര്‍ഒസി പ്രൊജക്ട് തലവന്‍ ജോണ്‍ കെല്ലര്‍ ഷണ്മുഖത്തിനയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ലാന്‍ഡിങിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പരിശോധിച്ചു. എല്ആര്ഒസിയുടെ മൂന്ന് ക്യാമറകള്‍ വഴിയാണ് ചന്ദ്രോപരിതലത്തിലെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഷണ്മുഖ ചൂണ്ടിക്കാണിച്ച പ്രദേശത്ത് എല്ആര്ഓസി ക്യാമറകള്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും സന്ദേശത്തിലുണ്ട്.
ഇക്കഴിഞ്ഞ ഓക്ടോബറിലാണ് ഷണ്മുഖം നാസയുമായി ബന്ധപ്പെടുന്നത്. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കിയിരുന്നു
Discussion about this post