കാസര്‍കോട്: കാഞ്ഞങ്ങാട് നടന്ന അറുപതാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനമുണ്ടായെന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം. കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് ഭാരവാഹിയുമായ എ. വിധുബാല ബാവിക്കരയാണ് സംഘാടക സമിതി ചെയര്മാന്, വൈസ് ചെയര്മാന് അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിധുബാല ആരോപണമുന്നയിച്ചത്.
ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെ തുല്യപദവിയിലുള്ള മുനിസിപ്പല്‍ ചെയര്മാന്മാര്ക്ക് കലോത്സവത്തില്‍ അമിതപ്രാധാന്യവും അധികാരവും നല്‍കുകയും ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ക്ഷണക്കത്ത് പോലും കൊടുക്കാതെ പൂര്‍ണമായി മാറ്റിനിര്‍ത്തിയത് സംഘടക സമിതിയുടെ കടുത്ത പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് വിധുബാല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
വിധുബാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സംസ്ഥാന കലോത്സവത്തിന്റെ പ്രാധാന്യവും വിജയിപ്പിക്കേണ്ടതിന്റെ ധാര്‍മ്മികതയും കണക്കിലെടുത്താണ് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ് മാരെ ഒരു സബ് കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്താതെ ഒരു ക്ഷണക്കത്ത് പോലും പഞ്ചായത്ത് കളിലേക്ക് അയക്കാതിരുന്നിട്ടും മുഖവിലക്കെടുക്കാതെ പരസ്യമായ ഒരു പ്രതിഷേധയോഗം പോലും സംഘടിപ്പിക്കാതെ മാറി നിന്നത്… കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന് ജില്ലാക്കമ്മിറ്റി ഇന്നലെ യോഗം ചേരുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു .. ഉദ്യോഗസ്ഥരുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന വേദിയായി കലോത്സവം മാറി എന്ന് യോഗം വിലയിരുത്തി .. പ്രോട്ടോകോള്‍ പ്രകാരം മുനിസിപ്പാലിറ്റി ചെയര്മാന് പോലെ തുല്യ പരിഗണനയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരും .. എന്നാല്‍ ചിലരുടെ നിക്ഷിപ്ത താത്പര്യം കണക്കിലെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരെ തഴയുന്ന സമീപനമാണ് എടുത്തത്. റവന്യു മിനിസ്റ്റര്‍ , എം.പി എം എല്‍ എ മാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ചില്ല എന്നതും പ്രതിഷേധാര്‍ഹമാണ്. .. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്ക്കൂളുകള്‍ക്ക് ഫണ്ട് നീക്കി വെക്കുന്നതും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇടപെടുന്നതും ഗ്രാമ പഞ്ചായത്തുകളാണ്. ഗ്രാമ പഞ്ചായത്തിനെ പരിപാടികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് സൂചിപ്പിക്കുന്നത് ആ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളോടുള്ള അവഹേളനമാണ്. ആയതിനാല്‍ വിദ്യാഭ്യാസ വകുപ്പിന്റെ മുഴുവന്‍ പരിപാടികളും ബഹിഷ്ക്കരിക്കണമെന്ന ആവശ്യം യോഗത്തിലുയര്‍ന്നു വന്നു. … യോഗത്തില്‍ രാജു കട്ടക്കയം ,അബ്ദുള്‍ ജബ്ബാര്‍ ‘ എ എ ജലീല്‍ ,സി പ്രഭാകരന് ,മാധവന് മണിയറ ‘വിധുബാല, കല്ലട്ര അബ്ദുള്‍ ഖാദര്‍ ,ഷാഹിന സലീം ,പ്രസീത രാജന് ,കെ ശകുന്തള ,പി ഇന്ദിര ,ശാരദ എസ് നായര്‍ ,ഷബ്ന ബീഗം ,പി ഫൗസിയ ,ഫൗസിയ തൃക്കരിപ്പൂര്‍ ,എന്നിവര്‍ പങ്കെടുത്തു
https://www.facebook.com/photo.php?fbid=800187133736040&set=a.102777723476988&type=3
Discussion about this post