തിരുവനന്തപുരം വഞ്ചിയൂരില്‍ പട്ടിണി സഹിക്കാനാവാതെ നാല് കുട്ടികളെ അമ്മ ശിശുക്ഷമ സമിതിയ്ക്ക് കൈമാറിയ സംഭംവ നമ്മുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ട കാര്യമാണെന്ന് മന്ത്രികടകംപള്ളി സുരേന്ദ്രന്. ഇതാന്നും പുറത്തെത്തിക്കാന്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പോലും കഴിയുന്നില്ല എന്നതിന്‍െ തെളിവാണ് ഇത്. യഥാര്‍ത്ഥത്തില്‍ ഈ കുടുംബത്തെ കുറിച്ച് അറിയേണ്ടതായിരുന്നു. നമ്മുടെ ആളുകള്‍ തന്നെ അറിയേണ്ടതായിരുന്നു. കുട്ടിയുടെ അച്ഛന്റെ സ്വാഭാവം മൂലം പൊതുപ്രവര്‍ത്തകര്‍ പോലും അടുക്കാറില്ലെന്ന് തന്റെ അന്വേഷണത്തില്‍ വ്യക്തമായെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ മൂക്കിന് താഴെ ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ ആറ് കുട്ടികളെ പ്രസവിക്കുന്ന അമ്മയുടെ അവസ്ഥാവിശേഷം നമ്മുടെ സംസ്ഥാനത്ത് എങ്ങനെ ഉണ്ടായി. ആറാമത്തെ പ്രസവത്തിന് ചെല്ലുമ്പോള്‍ പോലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടപെട്ട് ഉപദേശിക്കാനോ സഹായിക്കാനോ സാധിച്ചില്ല എന്നത് പ്രധാനമാണ്. സമഗ്രമായ പരിശോധനയും അന്വേഷണവും ഇക്കാര്യത്തിലുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇതൊരു പ്രത്യകസംഭവമാണ്. ഇതിനെ സാമാന്യവത്ക്കരിക്കേണ്ട കാര്യമില്ല. ഭരണകര്‍ത്താക്കളുടെ മാത്രമല്ല സാമൂഹ്യപ്രവര്‍ത്തകരുടെയും കണ്ണ് തുറപ്പിക്കുന്ന സംഭവമാണ് വഞ്ചിയൂരിലേതെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
എംഎല്‍എ എല്ലാം അറിയണമെന്നില്ലെന്ന് സ്ഥലം എംഎല്‍എ വി.എസ് ശിവകുമാര്‍ പറഞ്ഞു.വീട് വീടാന്തരം നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ എംഎല്‍എയ്ക്ക് കഴിയില്ല. അത് കൗണ്‍സിലര്‍മാര്‍ക്കാണ് അറിയാനാവുക. അറിയുമ്പോള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കും. ഇത്തരം സംഭവം നിരവധി നഗരത്തിലുണ്ടെന്നും, ഇത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
Discussion about this post