ഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ആദായ നികുതി വകുപ്പ്. 170 കോടി രൂപയുടെ കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് ആധായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ ഇന്‍ഫാസ്ട്രക്ചര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നും സ്വീകരിച്ച പണത്തിന്റെ രേഖ സമര്‍പ്പിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
തിങ്കളാഴ്ചയാണ് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് നവംബര്‍ നാലിന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് ആദായനികുതി വകുപ്പ് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ആരും ഹാജരായില്ല. ഇതിനു പിന്നാലെയാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
3000 കോടിരൂപയുടെ ഇടപാടാണ് നടന്നത്. ഇതില്‍ ഹൈദ്രാബാദിലെ കമ്പനി 170 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍. 150 കോടി രൂപ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക ദേശം പാര്‍ട്ടിക്ക് ലഭിച്ചെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post