കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ യുവതി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് കഴിയുന്നതും വേഗം കടുത്ത ശിക്ഷ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. തന്റെ മകളെ അവര്‍ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. പ്രതികളെ അതു പോലെ ചുട്ടുകൊല്ലണമെന്ന് യുവതിയുടെ അമ്മ പറഞ്ഞു. മകളെ ചുട്ടുകൊന്ന അതേ രീതിയില്‍ കുറ്റവാളികളെയും ചുട്ടുകൊല്ലണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ അമ്മ ആവശ്യപ്പെട്ടു.
‘അവര്‍ എന്റെ മകളെ ചുട്ടുകൊന്ന അതേ രീതിയില്‍ തന്നെ അവരെയും കത്തിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’ ‘അവള് അവസാനമായി എന്നോട് സംസാരിച്ചത് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു, വിശപ്പുള്ളതിനാല്‍ പഴം മുറിക്കാന്‍ അവള് എന്നോട് ആവശ്യപ്പെട്ടു. അവള് ടയര്‍ പഞ്ചറായത് തന്നെ അറിയിച്ചില്ല, ഞാന്‍ ഭക്ഷണം തയ്യാറാക്കി വീട്ടില്‍ അവളെയും കാത്ത് ഇരിക്കുകയായിരുന്നു.-അമ്മ പറഞ്ഞു.
പിറ്റേന്ന് രാവിലെ 10 മണിയോടെ മൃതദേഹം തിരിച്ചറിയാന്‍ പോലീസ് ഞങ്ങളെ കൊണ്ടുപോയി. കത്തിച്ച ശരീരത്തിന്റെ ഭാഗങ്ങളും ചുറ്റും കിടക്കുന്ന ചില വസ്തുക്കളും കണ്ട എന്റെ മകളെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. അവളെ പുലര്‍ച്ചെ കണ്ടെത്തിയിട്ടും ഏറെ വൈകിയാണ് പോലിസ് തങ്ങളെ അറിയിച്ചത്- പിതാവ് പറഞ്ഞു.
‘100 ല്ഡയല് ചെയ്ത പോലീസിനെ മായിരുന്നുവെന്ന് ആളുകള്‍ ഞങ്ങളോട് പറയുന്നു. പക്ഷേ അതിന് ഏറെ നൂലാമാലകളുണ്ട്. തെലങ്കാനയില്‍ 100 ല്ഡയല് ചെയ്ത ശേഷം രക്ഷപ്പെട്ട ഒരാളുടെ പേര് നല്കാനാവുമോ എന്നും പിതാവ് ചോദിക്കുന്നു.അതേസമയം പ്രതികളെ തല്ലിക്കൊല്ലണം തുടങ്ങിയ ആവശ്യങ്ങളെ അദ്ദേഹം പിന്തുണക്കുന്നില്ല.ഇത്തരം സംഭവങ്ങള്‍ തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ സംവിധാനം ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ അറസ്റ്റിലായ നാലുപേരെ 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിലെ കോടതിയില്‍ ചൊവ്വാഴ്ച സൈബരാബാദ് പോലീസ് ഹര്‍ജി നല്കി.ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ അക്രമാസക്തമായ ആള്‍ക്കൂട്ടം പ്രതികളെ ആക്രമിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഒന്നാം പ്രതി മുഹമ്മദ് ആരിഫ് ഉള്‍പ്പെടെ നാലുപേരെയും ഇപ്പോള്‍ ഹൈദരാബാദിലെ ചെര്‍ലാപള്ളി ജയിലില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
Discussion about this post