മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ പുനപരിശോധന ഹര്‍ജി തള്ളി
തീരുമാനമെടുത്തത് മൂന്നംഗ സുപ്രിംകോടതി ബഞ്ച്
നടപടികളില്‍ പാളിച്ചയില്ലെന്ന് സുപ്രിം കോടതി
ദയാഹര്‍ജി രാഷ്ട്രപതി തള്ളി
മേമന്റെ ദയാഹര്‍ജി മഹാരാഷ്ട്ര ഗവര്‍ണറും തള്ളി
വധശിക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നാഗ്പൂര്‍ ജയിലില്‍ പൂര്‍ണം
ഡല്‍ഹി : ബോംബെ സ്ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. കോടതി നടപടികളില്‍ അപാകതയില്ലെന്ന് സുപ്രിം കോടതി വിലയിരുത്തി.
ജസ്റ്റിസ് ദീപക് മിശ്ര, പി സി പന്ത്, അമിതാവ റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സുപ്രീം കോടതി ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്ന് സഹ ജഡ്ജിനോട് വിയോജിച്ച് ഇന്നലെ ജസ്റ്റിസ് കുര്യന് ജോസഫ് വിധിച്ചിരുന്നു. എന്നാല്‍ അത്തരം അപാകതകളൊന്നും ഇല്ലെന്നായിരുന്നു ഫുള്‍ ബഞ്ചിന്റെ കണ്ടെത്തല്‍.
നാളെ മേമനെ തൂക്കിലേറ്റാന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നതിനിടെ ഇന്നത്തെ കോടതി തീരുമാനം നിര്‍ണായകമാകും.മഹാരാഷ്ട്ര ഗവര്‍ണറും ദയാഹര്‍ജി തള്ളിയിട്ടുണ്ട്.
ദയാഹര്‍ജി രാഷ്ട്രപതിയും തള്ളിയതോടെയാണ് വധശിക്ഷ ഉറപ്പായത്.
ടൈഗര്‍ മേമന് എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന് ഒളിവിലാണ്. 257പേരുടെ മരണത്തിന് കരണമായ സ്ഫോടനപരമ്പര 1993 മാര്‍ച്ച് 12നാണ് നടന്നത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന് സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടത്തെല്‍. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ടാഡാകോടതി 2007ല്‍ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധിച്ചിരുന്നു.
നാളെ രാവിലെ ഏഴ് മണിയ്ക്കകം വധശിക്ഷ ഇളവ് ചെയ്തു കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് വന്നില്ലെങ്കില്‍ യാക്കൂബ് മേമനെ തൂക്കിലേറ്റും.
\യാക്കൂബ് അബ്ദുള്‍ റസാഖ് മേമന് എന്ന യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ നാളെ മേമന്റെ ജന്മദിനമാണെന്നത് ശ്രദ്ധേയമായി. പിറന്നാള്‍ ദിനത്തില്‍ തൂക്ക് മരത്തിലേക്ക് പോകുമ്പോള്‍ അത് യാദൃശ്ചികം മാത്രം.
1962 ജൂലൈ 30ന് മുംബൈയില്‍ ജനിച്ച യാക്കൂബ് പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു. കൊമേഴ്സായിരുന്നു മേമന്റെ ഇഷ്ടവിഷയം. ബുരാനി കൊളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ആര്‍ട്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ മേമന് ചാര്‍ച്ചേഡ് അക്കൗണ്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1990 ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ഇറങ്ങി. പിന്നീട് 1991ല്‍ ബാല്യകാല സുഹൃത്തായ ചേതന്‍ മേത്തയുമായി മേത്ത ആന്‍ഡ് മേമന് അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങി. മികച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റിനുള്ള പുരസ്കാരവും മേമനെ തേടിയെത്തിയിരുന്നു.
Discussion about this post