ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വേണമെങ്കില്‍ യുഡിഎഫില്‍ തുടരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മിതത്വവും ,മര്യാദയും പാലിച്ചാല്‍ ബാലകൃഷ്ണപിള്ളയ്ക്ക് യുഡിഎഫില്‍ സഹകരിച്ച് പോകാം.മുന്നണിയില്‍ തുടരണോ വേണ്ടയോ എന്ന് ബാലകൃഷ്ണപിള്ളയാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍കോഴവിവാദത്തില്‍പ്പെട്ട മന്ത്രി കെ.എം മാണിക്കെതിരെ പ്രസ്താവന നടത്തിയതിന് ബാലകൃഷ്ണപിള്ളയെ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ താക്കീത് ചെയ്തിരുന്നു.യോഗത്തില്‍ നിന്നും പിള്ളയെ യുഡിഎഫ് ഒഴിവാക്കുകയും ചെയ്തിരുന്നു. യുഡിഎഫില്‍ നിന്നും പുറത്തു പോകില്ലെന്നും യുഡ്എഫ് യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post