കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 51കാരനായ സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍. മിറിക് സ്വദേശിയായ വിദ്യാര്‍ഥിനിയാണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ ചന്ദ്രമാന് ഖാവാസിന്റെ ക്രൂരകൃത്യത്തിന് ഇരയായത്.
കഴിഞ്ഞ വ്യാഴാഴ്ചാണ് പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയില്‍വെച്ച് വിദ്യാര്‍ഥിയെ അധ്യാപകന് പീഡിപ്പിച്ചത്. അധ്യാപകനെ പോക്സോ കുറ്റം ചുമത്തി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വൈദ്യ പരിശോധനയില്‍ വിദ്യാര്‍ഥി പീഡനത്തിന് ഇരയായെന്ന് തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
Discussion about this post