ജൊഹാനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ക്ലൈവ് റൈസ് (66) അന്തരിച്ചു. തലച്ചോറിലെ ട്യൂമറിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായിരുന്നു റൈസ്. 42ാം വയസ്സില്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ റൈസ് മൂന്ന് ഏകദിനമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 479 ലിസ്റ്റ് എ മത്സരങ്ങളില്‍നിന്ന് 13474 റണ്‍സും 517 വിക്കറ്റും റൈസിന്റെ പേരിലുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചശേഷം നോട്ടിങ്ഹാംഷെയറിന്റെ പരിശീലകനായിരുന്നു അദ്ദേഹം.
Discussion about this post