ഡല്‍ഹി: രാജ്യം അടുത്തഘട്ട സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തയ്യാറെന്ന് കേന്ദ്രസര്‍ക്കാര്‍. സമ്പദ്മേഖല ശക്തിപ്പെടുത്താന്‍ കൂടുതല്‍ പരിഷ്കാരനടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. ഇന്ത്യ-സ്വീഡന് വാണിജ്യ ഉച്ചകോടിയിലാണ് മന്ത്രി പ്രതികരിച്ചത്.
കോര്‍പറേറ്റ് നികുതി കുറച്ചതുള്‍പ്പെടെയുള്ള ഒട്ടേറെ നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. ബാങ്കിങ്, ഖനനം, ഇന്‍ഷുറന്‍സ് തുടങ്ങി ഏത് മേഖലയിലാണെങ്കിലും സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധമാണ്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ നിക്ഷേപിക്കാന്‍ സ്വീഡിഷ് സ്ഥാപനങ്ങളോട് നിര്‍മല അഭ്യര്‍ഥിച്ചു.
രാജ്യത്തെ അടിസ്ഥാന സൗകര്യവികസന മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post