1971 ലെ ഇന്തോ-പാകിസ്ഥാന് യുദ്ധത്തില്‍ ഓപ്പറേഷന് ട്രൈഡന്റ് ആരംഭിച്ചതിന്റെ ഓര്‍മയ്ക്കായാണ് ഡിസംബര്‍ നാല് ഇന്ത്യന്‍ നാവികസേന ദിനമായി ആചരിക്കുന്നത്. 1971 ല്‍ ഇന്ത്യന്‍ നാവികസേന ഡിസംബര്‍ 4 ന് കറാച്ചിയിലെ പാകിസ്ഥാന് നാവിക ആസ്ഥാനത്തിന് നേരെ നടത്തിയ ആക്രമണം നടത്തി. അതിന്റെ ഓര്മ്മസൂചകമായാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്.
ഇന്ത്യന്‍ സായുധ സേനയുടെ സമുദ്ര ശാഖയാണ് ഇന്ത്യന്‍ നേവി. ഇന്ത്യന്‍ നാവികസേനയുടെ കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ മറാത്ത ചക്രവര്‍ത്തിയായ ഛത്രപതി ശിവാജി ഭോസ്ലെയെ ”ഇന്ത്യന്‍ നാവികസേനയുടെ പിതാവ്” ആയി കണക്കാക്കുന്നു.
തുറമുഖ സന്ദര്‍ശനങ്ങള്‍, സംയുക്ത സംരംഭങ്ങള്‍, ദേശസ്നേഹ ദൗത്യങ്ങള്‍, വിപത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ രാജ്യത്തിന്റെ സമുദ്ര അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിലും ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധം ത്വരിതപ്പെടുത്തുന്നതിലും ഇന്ത്യന്‍ നാവികസേനയ്ക്ക് ഒരു പ്രധാന പങ്കുണ്ട്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് നാവികസേനയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനായി ആധുനിക ഇന്ത്യന്‍ നാവികസേന രൂപാന്തരപ്പെട്ടു.
ഇന്ത്യന്‍ നാവികസേനയില്‍ ഏകദേശം 67,000 ഉജോലിക്കാരും 295 നാവിക ആയുധശേഖരങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ . ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശക്തിയായി ഇന്ത്യന്‍ നാവികസേന വളര്‍ന്നു കഴിഞ്ഞു.
ഡിസംബര്‍ 4 ന് കറാച്ചിയില്‍ പാകിസ്ഥാനിലെ നാവിക താവളത്തിന് നേരെയുണ്ടായ ഡെയര്‍ഡെവിള്‍ ആക്രമണത്തിന്റെ ധീരമായ ഓര്‍മ്മയാണ് ഈ ദിനം. ഈ ദിവസത്തില്‍, ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും പൊതുജനങ്ങള്‍ക്കും സന്ദര്‍ശിക്കാം.
നാവിക അന്തര്‍വാഹിനികള്‍, കപ്പലുകള്‍, വിമാനം എന്നിവയുടെ പ്രദര്‍ശനവും പ്രകടനവും മറ്റ് സേനാവിഭാഗങ്ങളുമായുള്ള സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.
Discussion about this post