ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വീണ്ടും ഒന്നാമത്. ഓസിസ് താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് കോഹ്ലി വീണ്ടും ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
ആഷസ് പരമ്പരയിലെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് സ്മിത്ത് ഒന്നാം റാങ്കിലെത്തിയത്.
ബംഗ്ലാദേശിനെതിരെ നടത്തിയ മിന്നും പ്രകടനമാണ് കോഹ്ലിയെ മുന്നിലെത്തിച്ചത്. ഓസിസ് താരത്തേക്കാൾ അഞ്ചു പോയിന്റ് മുന്നിലാണ് കോഹ്ലിയിപ്പോൾ.
ഒന്നാം സ്ഥാനത്തുള്ള കോഹ്ലിക്ക് 928 പോയിന്റാണുള്ളത്. രണ്ടാ സ്ഥാനത്തുള്ള സ്മിത്തിന്റെ അക്കൗണ്ടിൽ 923 പോയിന്റുണ്ട്. കിവീസ് നായകൻ കെയ്ൻ വില്യംസൺ, ഇന്ത്യൻ താരം ചേതേശ്വർ പൂജാര എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ നിലനിർത്തി.
Discussion about this post