ബംഗളൂരു: കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഇന്ന് നടക്കും. 15 മണ്ഡലങ്ങളിലേക്കാണു തെരഞ്ഞെടുപ്പ്. 17 വിമത കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. വിമതര്‍ പിന്തുണ പിന്‍വലിച്ചതോടെയായിരുന്നു എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നല്കിയ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ വീണത്. 13 വിമതര്‍ക്കു ബിജെപി സീറ്റ് നല്കി. തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 12 കോണ്‍ഗ്രസിന്റെയും മൂന്നെണ്ണം ജെഡിഎസിന്റെയും സിറ്റിംഗ് സീറ്റുകളാണ്.
അധികാരത്തില്‍ തുടരണമെങ്കില്‍ ആറു സീറ്റുകളെങ്കിലും യെദിയൂരപ്പയ്ക്ക് വേണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെദിയൂരപ്പയ്ക്ക് അധികാരം നഷ്ടമാകും.
നിലവില്‍ 207 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദിയൂരപ്പയ്ക്കുള്ളത്. 105 സീറ്റുകള്‍ കേവലഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ, ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യെദിയൂരപ്പ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്.
Discussion about this post