കാഞ്ഞിരപ്പള്ളിയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കാഞ്ഞിരപ്പള്ളി കരിമ്പ്കയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്.
വെള്ളം ചോദിച്ചെത്തിയ പ്രതി വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂള്‍ വിട്ട് പെണ്‍കുട്ടി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പിന്നാലെ വന്ന യുവാവ് ആദ്യം പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും പിന്നീട് വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കുകയുമായിരുന്നു.
പ്രതി ഓടിരക്ഷപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു. ഇവരെത്തി പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
Discussion about this post