കണ്ണൂരില്‍ മൂന്ന് മാവോയിസ്റ്റുകള്‍ക്കെതിരെ യുഎപിഎ കേസ്.കേസ് മാവോയിസ്റ്റ് സുന്ദരി അടക്കം കണ്ടാലറിയാാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ് ചുമത്തിയിരിക്കുന്നത്.ഈ മാസം രണ്ടിന് ഇവർ പേരാവൂരിലെ ഒരു കോളനിയിൽ എത്തിയിരുന്നതായാണ് വിവരം.
ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. സ്ത്രീ മാവോയിസ്റ്റ് നേതാവ് സുന്ദരിയാണ് എന്നാണ് പൊലീസിന്റെ അനുമാനം. ഇവർ സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്തുവെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പ്രദേശത്ത് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Discussion about this post