ഡല്‍ഹി: ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് മനോജ് തിവാരി. യശസുള്ള രാജ്യമായി രാഹുല്‍ ഇന്ത്യയെ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അനവസരത്തിലുള്ള രാഹുലിന്റെ ഇത്തരം പ്രതികരണങ്ങള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും രാഹുലിന്റെ മനോനിലയ്ക്ക് എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും മനോജ് തിവാരി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് ഒരുവിധ സുരക്ഷയുമില്ലെന്ന് രാഹുല്‍ പറഞ്ഞത്. ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയിരിക്കുകയാണെന്നും മോദി ഇതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി ഇപ്പോഴും മതങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post