കൊല്‍ക്കത്ത: ജില്ലാ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടതിന് പിറ്റേന്ന് പശ്ചിമ ബംഗാള്‍ ബിജെപി നേതാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാര്‍ട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് ബിജെപി നേതാവ് അഭിജിത് റോയ് ചൗധരി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്.
മുര്‍ഷിദാബാദ് ജില്ലയിലെ ബഹറാംപൂരില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റോയ് ചൗധരി കൊല്‍ക്കത്തയില്‍ നിന്ന് ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരിയിലേക്ക് വരികയായിരുന്നു.
പാര്‍ട്ടിയുടെ സിലുഗുരി ജില്ലാ പ്രസിഡന്റായി വെള്ളിയാഴ്ച അദ്ദേഹത്തെ വീണ്ടും നിയമിച്ചത്.
പാര്‍ട്ടിയുടെ സിലിഗുരി സംഘടനാ ജില്ലാ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ട് ഒരു ദിവസത്തിന് ശേഷം മുര്‍ഷിദാബാദ്
സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സുബ്രാട്ടോ ചട്ടോപാധ്യായ, സംസ്ഥാന വൈസ് പ്രസിഡന്റ് മാഫുസ ഖാത്തുന്‍ എന്നിവരുള്‍പ്പെടെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ റോയ് ചൗധരി ആദരാഞ്ജലി അര്‍പ്പിച്ചു.
Discussion about this post