ഇന്ത്യന്‍ പ്രതിരോധസൈന്യത്തിന് ശക്തി പകരാനും രാജ്യത്തിന് സുരക്ഷയൊരുക്കാനുമായി പുതിയ നിരീക്ഷണ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. റിസാറ്റ്-2ബിആര്‍1 ആണ് ഡിസംബര്‍ 11 ന് വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.
ഡിസംബര്‍ 11 ന് വൈകീട്ട് 3.25 നായിരിക്കും വിക്ഷേപണം പിഎസ്എല്‍വി-സി48 റോക്കറ്റ് ആവും ഇതിനായി ഉപയോഗിക്കുക എന്നാണ് വിവരം. ഒപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതില്‍ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രായേല്‍, ഇറ്റലി, ജപ്പാന് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉള്‍പ്പെടുന്നു.
പിഎസ്എല്‍വി-ക്യുഎല് വേരിയന്റ് റോക്കറ്റ് ആയിരിക്കും ഈ ഉപഗ്രഹങ്ങള്‍ വഹിക്കുക എന്നാണ ഐഎസ്ആര്‍ഒ നല്കുന്ന വിവരം
വിക്ഷേപിച്ച് 16 മിനിറ്റിന് ശേഷം റിസാറ്റ്-2ബിആര്‍1 പുറത്തുവിടും. അത് കഴിഞ്ഞ് ഒരു മിനിറ്റിന് ശേഷം വിദേശ ഉപഗ്രഹങ്ങള്‍ പുറത്തുവിട്ടു തുടങ്ങും. 21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം പൂര്‍ത്തിയാവും.
Discussion about this post