അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് റഷ്യക്ക് വിലക്ക്. രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് വിലക്കേര്‍പ്പെടുത്തിയത്. എല്ലാ കായിക മത്സരങ്ങളില്‍ നിന്നുമായി നാല് വര്‍ഷത്തേക്കാണ് വിലക്ക്. . അടുത്ത വര്‍ഷം നടക്കുന്ന ടോക്യോ ഒളിമ്പിക്സിലും 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലും റഷ്യക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.
രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സി പ്രത്യേകം യോഗം ചേര്‍ന്നാണ് വിലക്കേര്‍പ്പെടുത്താനുള്ള തീരുമനം കൈക്കൊണ്ടത്. വിലക്കുള്ള നാല് വര്‍ഷം റഷ്യക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാനോ മത്സരങ്ങള്‍ സംഘടിപ്പിക്കാനോ കഴിയില്ല.
അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ)യുടെ അന്വേഷണ സംഘത്തിന് തെറ്റായ ഉത്തേജക പരിശോധനാ ഫലങ്ങളാണ് റഷ്യ നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
Discussion about this post