യാക്കൂബ് മേമനെ തൂക്കിലേറ്റി
വധശിക്ഷ നടപ്പാക്കിയത് പുലര്‍ച്ചെ 6.38ന്
കോടതി ഉത്തരവിലെ അപാകത ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളിയത് പുലര്‍ച്ചെ 4.57ന്
വധശിക്ഷ റദ്ദാക്കുന്നത് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ നീതി നിഷേധിക്കലെന്ന് സുപ്രിം കോടതി
ശിക്ഷ നടപ്പാക്കിയത് 21 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം
വധശിക്ഷ നടപ്പാക്കിയത് മേമന്റെ 54 ാം പിറന്നാള്‍ ദിനത്തില്‍
ഡല്‍ഹി : ബോംബെ സ്ഫോടനക്കേസില്‍ പ്രതിയായ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കി. നാഗ്പൂര്‍ സെന്‍ട്രര്‍ ജയിലില്‍ രാവിലെ മണിക്കായിരുന്നു തൂക്കിലേറ്റല്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അതേസമയം മൃതദേഹത്തിന്റെ ഫോട്ടോ എടുക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.
പുലര്‍ച്ചെ 4.57 നാണ് വധശിക്ഷ റദ്ദാക്കണമെന്ന യാക്കൂബ് മേമന്റെ ഹര്‍ജി സുപ്രിം കോടതി പ്രത്യേക ബഞ്ച് തള്ളിയത്. തുടര്‍ന്ന് വധശിക്ഷ നടപ്പാക്കുകയും ചെയ്തു.
അസാധാരണ നടപടിയിലൂടെ മേമന് വേണ്ടി സമര്‍പ്പിച്ച ഒടുവിലത്തെ ഹര്‍ജിയും സുപ്രീംകോടതി പുലര്‍ച്ചെ രണ്ടരയ്ക്ക് ചേര്‍ന്ന് വാദം കേള്‍ക്കുകയും ഒടുവില്‍ തള്ളിക്കളയുകയും വധശിക്ഷ മുന്‍നിശ്ചയ പ്രകാരം നടപ്പാക്കാനും ഉത്തരവിട്ടു. നാടകീയതകളും പിരിമുറുക്കവും നിറഞ്ഞ ഒരു പകലിനും രാത്രിക്കുമൊടുവിലാണ് ഇത് സംബന്ധിച്ച അനിശ്ചിതത്വം മാറി വിധി നടപ്പാക്കാനുള്ള തീര്‍പ്പുണ്ടായത്.
കോടതി ഉത്തരവിലെ ന്യൂനതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘം സുപ്രീംകോടതിയെ രാത്രിയില്‍ സമീപിച്ചതോടെയാണ് അപ്രതീക്ഷിത വാദം കേള്‍ക്കലിന് വഴിതെളിഞ്ഞത്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയാല്‍ ഏഴ് ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്ന മഹാരാഷ്ട്ര ജയില്‍ മാനുവലിലെ ചട്ടം ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ രാത്രിയില്‍ ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തുവിനെ സമീപിച്ചത്.
എന്നാല്‍ കോടതി ഈ വാദം തള്ളുകയായിരുന്നു
(നാഗ്പൂര്‍ ജയിലിനുള്ളില്‍ യാക്കൂബ് മേമന്റെ സഹോദരന് സുലൈമാന്‍. ചിത്രം കടപ്പാട്: എന്‍ഡിടിവി)
പുലര്‍ച്ചെ 3.20 ന് സുപ്രീം കോടതിയില്‍ പ്രത്യേക വാദം ആരംഭിച്ചു. ദയാഹര്‍ജി തള്ളിയതായുള്ള രാഷ്ട്രപതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് യാക്കൂബ് മേമനു വേണ്ടി ഹാജരായ അഭിഭാഷകന് ആനന്ദ് ഗ്രോവര്‍ വാദിച്ചു. വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടയാളുടെ ദയാഹര്‍ജി തള്ളിയാല്‍ ശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം നല്‍കണമെന്ന വാദവും അഭിഭാഷകന് ഉന്നയിച്ചു. രാഷ്ട്രപതി എങ്ങിനെയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ രണ്ടാമത് ദയാഹര്‍ജിയും തള്ളുകയെന്നും അദ്ദേഹം ചോദിച്ചു.
എന്നാല്‍ ഈ വാദങ്ങളെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തകി ശക്തമായി എതിര്‍ത്തു. ഇത്തരത്തില്‍ വാദം മുന്നോട്ടു കൊണ്ടു പോകുന്നത് നിയമത്തെ തെറ്റായി ഉപയോഗിക്കുകയാണെന്ന് എജി വാദിച്ചു. മരണ വാറണ്ട് ഏപ്രിലില്‍ തയാറാക്കിയതാണെന്നും അറ്റോര്‍ണി ജനറല്‍ വാദിച്ചു. നിയമപരമായ പ്രവൃത്തികള്‍ അവസാനിച്ചു. പ്രതിഭാഗം ഇപ്പോള്‍ നാടകം കളിക്കുകയാണ്. ജയിലില്‍ കിടന്ന് ശിക്ഷ നീട്ടി കൊണ്ടുപോയി വധശിക്ഷ ഇല്ലാതാക്കാനാണ് ശ്രമമെന്നും എജി പറഞ്ഞു.
യാക്കൂബ് മേമന് വേണ്ടി ഹാജരായ അഭിഭാഷകന് ഇതേ കാര്യങ്ങള്‍ തന്നെയാണ് ഇന്നലെയും വാദിച്ചതെന്ന് കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ ജഡ്ജി ദീപക് മിശ്ര പറഞ്ഞു. മേമനുള്ള വാറണ്ട് ജൂലൈ 13ന് തന്നെ നല്‍കിയിരുന്നു. 2014 ഏപ്രില്‍ 11ന് മേമന്റെ സഹോദരന് സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയതാണ്. യാക്കൂബ് മേമന് തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നുവെന്നും ഇതോടെ കേസ് തള്ളുകയാണെന്നും അദ്ദേഹം വിധിച്ചു.
തന്റെ 53 ാം പിറന്നാള്‍ ദിനത്തിലാണ് മേമന് തൂക്കിലേറ്റപ്പെട്ടത് എന്നതും യാദൃശ്ചീകമായി.
രാഷ്ട്രപതി ദയാഹര്‍ജിയില്‍ അനുകൂല തീരുമാനമെടുക്കുമോ എന്നതില്‍ അവസാനം വരെ ഉത്കണ്ഠ നിലനിന്നിരുന്നെങ്കിലും അവസാനം വധശിക്ഷ നടപ്പിലാക്കുകയായിരുന്നു. വധ ശിക്ഷ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രിം കോടതി ഇന്നലെ തള്ളിയിരുന്നു. കോടതി നടപടികളില്‍ അപാകതയില്ലെന്ന് സുപ്രിം കോടതി വിലയിരുത്തി..മഹാരാഷ്ട്ര ഗവര്‍ണറും മേമന്റെ ദയാഹര്‍ജി തള്ളിയിരുന്നു.
ടൈഗര്‍ മേമന് എന്നറിയപ്പെടുന്ന ഇബ്രാഹിം മേമന്റെ സഹോദരനാണ് യാക്കൂബ് മേമന്. കേസിലെ മുഖ്യപ്രതിയായ ടൈഗര്‍ മേമന് ഒളിവിലാണ്. 257പേരുടെ മരണത്തിന് കരണമായ സ്ഫോടനപരമ്പര 1993 മാര്‍ച്ച് 12നാണ് നടന്നത്. സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ടൈഗര്‍ മേമനെ യാക്കൂബ് മേമന് സഹായിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടത്തെല്‍. ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ടാഡാകോടതി 2007ല്‍ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധിച്ചിരുന്നു.
1962 ജൂലൈ 30ന് മുംബൈയില്‍ ജനിച്ച യാക്കൂബ് പഠനത്തില്‍ ഏറെ മിടുക്കനായിരുന്നു. കൊമേഴ്സായിരുന്നു മേമന്റെ ഇഷ്ടവിഷയം. ബുരാനി കൊളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ആര്‍ട്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ മേമന് ചാര്‍ച്ചേഡ് അക്കൗണ്ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1990 ല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ഇറങ്ങി. പിന്നീട് 1991ല്‍ ബാല്യകാല സുഹൃത്തായ ചേതന്‍ മേത്തയുമായി മേത്ത ആന്‍ഡ് മേമന് അസോസിയേറ്റ്സ് എന്ന സ്ഥാപനം തുടങ്ങി. മികച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റിനുള്ള പുരസ്കാരവും മേമനെ തേടിയെത്തിയിരുന്നു.
യാക്കൂബ് മേമനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്നാവശ്യപ്പെട്ട നിരവധി പേര് രംഗത്തെത്തിയിരുന്നു. സിപിഎം പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളും വധശിക്ഷയ്ക്കെതിരെ രംഗത്തെത്തി.
യാക്കൂബ് മേമന്റെ വധശിക്ഷ:രാജ്യമെമ്പാടും കനത്ത സുരക്ഷ
മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കുബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തന്ത്ര പ്രധാനമേഖലകളിലും മറ്റും സുരക്ഷ ശക്തമാക്കി. ജയില്‍ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
നാഗ്പൂരിലെ ആര്‍എസ്എസ് കാര്യാലയം ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post