ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം റിസാറ്റ് 2 ബിആര്‍ 1 വഹിക്കുന്ന പിഎസ്എല്‍വി സി 48 ന്റെ കൗണ്‍ഡൗണ്‍ ആരംഭിച്ചു. ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഡിസംബര്‍ 11 വൈകിട്ട് 3.25 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം.
പിഎസ്എല്‍വിയുടെ 50-ാമത്തെ വിമാനവും ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75 -ാം വിക്ഷേപണവുമാണ് നാളെ നടക്കുക. നാല് സ്ട്രാപ്പ് ഓണ്‍ ബൂസറ്റേഴ്സ് ഉള്ള ക്യുഎല് വേരിയന്റ് ഉപയോഗിച്ച് റോക്കറ്റ് ഉയര്‍ത്തുന്ന രണ്ടാമത്തെ വിമാനമാണിത്.
0.3 മീ റെസല്യൂഷനില്‍ ചിത്രം പകര്‍ത്താന്‍ കഴിവുള്ള റഡാര്‍ എര്‍ത്ത് നീരീക്ഷണ സാറ്റ്ലൈറ്റാണ് റിസാറ്റ് 2 ബിആര്‍ 1. അമേരിക്ക, ഇസ്രായേല്‍, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇതിനോടൊപ്പം വിക്ഷേപിക്കും. അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് വിദേശ ഉപഗ്രഹങ്ങളാണ് ഇതിനൊപ്പം വിക്ഷേപിക്കുന്നത്.
Discussion about this post