മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കായിക അധ്യാപകന് കൂടിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തെള്ളിയൂര്‍ കാവ് സ്വദേശി ജെയിംസിനെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗവും സിപിഎം തെള്ളിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമാണ് ഇയാള്‍. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സ്കൂള്‍ അധികൃതരാണ് കുട്ടിയുടെ പരാതിയെ തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചത്. സ്കൂള്‍ അധികൃതര്‍ പരാതി വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.
Discussion about this post