കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഏഴ് വെടിയുണ്ടകള്‍ പിടികൂടി. എയര്‍ ഇന്ത്യവിമാനത്തില്‍ ബെംഗളൂരുവിലേയ്ക്ക് പോകാനെത്തിയ ആലപ്പുഴ സ്വദേശി ഷിബുവിന്റെ പക്കല്‍ നിന്നാണ് 23 എംഎമ്മിന്റെ വെടിയുണ്ടകള്‍ പിടികൂടിയത്.
സിഐഎസ്എഫ് നടത്തിയ സുരക്ഷാ പരിശോധനക്കിടെ ഇയാളുടെ ഹാന്‍ഡ് ബാഗേജിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.
ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് ഉണ്ടെന്ന് പറയുന്നു. വിനോദയാത്ര പോയപ്പോള്‍ തോക്കും തിരയും ബാഗില്‍ സൂക്ഷിച്ചിരുന്നെന്നും. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ ബാഗില്‍ നിന്ന് തോക്ക് എടുത്ത് സൂക്ഷിച്ചു വെച്ചെങ്കിലും തിരകള്‍ എടുത്ത് വെയ്ക്കാന്‍ മറന്ന് പോയെന്നുമാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.
Discussion about this post