ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹത്തെയും വഹിച്ച് പി.എസ്.എല്‍.വിയുടെ അമ്പതാം ദൗത്യം ഭ്രമണപഥത്തിലേക്ക്. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ്-2 ബി.ആര്.ഒന്നിനെയും വിദേശ രാജ്യങ്ങളുടെ ഒന്‍പത് ഉപഗ്രഹങ്ങളെയും വഹിച്ചാണ് പി.എസ്.എല്‍.വി.യുടെ ക്യു.എല്‍. പതിപ്പ് ഭ്രമണപഥത്തിലേക്കുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം.
എസ്.ആര്. ബിജുവാണ് അമ്പതാം ദൗത്യത്തിന്റെ ഡയറക്ടര്‍. അഞ്ചുവര്‍ഷം കാലാവധിയുള്ള, 576 കിലോഗ്രാം ഭാരമുള്ളതാണ് റിസാറ്റ്-2 ബി.ആര്.-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്.
രണ്ടു ദൗത്യങ്ങള്‍ ഒഴിച്ചാല്‍ 47 വിക്ഷേപണവും വിജയകരമായി പൂര്‍ത്തിയാക്കിയ ട്രാക്ക് റിക്കാര്‍ഡോടെയാണ് പിഎസ്എല്‍വി 50-ാം യാത്ര യുടെ വിക്ഷേപണം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ചെലവു കുറഞ്ഞതും മികച്ചതുമായ വിക്ഷേപണ റോക്കറ്റെന്നതാണ് പിഎസ്എല്‍വിയുടെ പ്രത്യേകത.
Discussion about this post